Image

ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ : ശബരിനാഥ് നായര്‍ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ മധുപാല്‍ ജൂറി ചെയര്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 22 March, 2018
ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ : ശബരിനാഥ് നായര്‍ ഫെസ്റ്റിവല്‍ ചെയര്‍മാന്‍  മധുപാല്‍ ജൂറി ചെയര്‍.
ന്യൂയോര്‍ക്ക്: നോര്‍ത്തമേരിക്കയിലെ മലയാളികളുടെ ദ്വിവത്സര  ഉത്സവമായ ഫൊക്കാന കണ്‍വെന്‍ഷന് മാറ്റു കൂട്ടാന്‍ ഇക്കുറിയും ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറുന്നു .  ഫിലാഡല്‍ഫിയയിലെ  വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍  സെന്ററില്‍  ജൂലൈ മാസം5  മുതല്‍ 8 വരെയാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ശ്രീ ശബരിനാഥ് നായര്‍  ചെയര്‍ മാനായി ഫിലിം ഫെസ്റ്റിവല്‍  കമ്മിറ്റിക്കു രൂപം കൊടുത്തു.  ചലച്ചിത്ര ലോകത്തെ പുത്തന്‍ പ്രവണതകള്‍ പങ്കുവച്ചുകൊണ്ടുള്ള  കൊണ്ടുള്ള ചര്‍ച്ചകളും,  വര്‍ക്ക് ഷോപ്പുകളും ഈ വര്‍ഷത്തെ  പ്രത്യേകതയാകും എന്ന് അദ്ദേഹം അറിയിച്ചു . ഷോര്‍ട് ഫിലിം മത്സരം ആണ് പ്രേക്ഷക ലോകം ഉറ്റുനോക്കുന്ന ഫിലിം ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ഇനം. 

അമേരിക്കയിലും കാനഡയിലും ഉള്ള പ്രവാസി മലയാളികളുടെ ചലച്ചിത്ര പ്രവര്‍ത്തങ്ങള്‍ക്ക് ഉള്ള പ്രോത്സാഹനം ആയിട്ടാണ് ഫൊക്കാന ഫിലിം ഫെസ്റ്റിവലില്‍ ഷോര്‍ട് ഫിലിം മത്സരം നടത്തുന്നത്. മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ക്ക് പുറമെ , മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ചു രണ്ടു അവാര്‍ഡുകള്‍ കൂടി ഇപ്രാവശ്യം നല്‍കുന്നുണ്ട്. മികച്ച നടന്‍, മികച്ച നടി എന്നിവര്‍ക്ക് കൂടി ഇപ്രാവശ്യം അവാര്‍ഡ് ഉണ്ടാകുമെന്നു ഫിലിം ഫെസ്റ്റിവല്‍ ചെയര്‍ ശ്രീ ശബരിനാഥ് നായര്‍ അറിയിച്ചു.  പ്രമുഖ നടനും സംവിധായകനും ആയ ശ്രീ മധുപാലിന്റെ നേതൃത്വത്തിലുള്ള ഉള്ള മലയാള സിനിമയിലെ പ്രഗത്ഭരായ ഒരു ജൂറി ആണ് ഷോര്‍ട് ഫിലിം മത്സരം വിലയിരുത്തന്നത്. അമേരിക്കയില്‍ നിന്നും പ്രശസ്ത നടി മന്യ നായിഡു ജൂറി അംഗമാകും .സിനിമയുടെ ആസ്വാദന തലങ്ങളിലെ വേറിട്ട അനുഭവം പ്രേക്ഷകര്‍ക്ക് ഉളവാക്കാനുള്ള വേദിയായി ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ മാറും എന്ന് ഫൊക്കാന പ്രസിഡന്റ് ശ്രീ തമ്പി ചാക്കോ അഭിപ്രായപ്പെട്ടു . അമേരിക്കയിലെ മലയാളി ചലച്ചിത്രകാരന്മാര്‍ക്കു  മുഖ്യധാരാ സിനിമയിലേക്ക് ഒരു വഴികാട്ടിയായി മാറുക എന്നതാണ് ഫൊക്കാന ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ദേശം എന്ന് ഫൊക്കാന സെക്രട്ടറി ശ്രീ ഫിലിപ്പോസ് ഫിലിപ്പും,ട്രഷര്‍ ഷാജി വര്‍ഗീസും  പറഞ്ഞു.  2016 ജനുവരി ഒന്നിന് ശേഷം ഉള്ള സൃഷ്ടികള്‍ ഷോര്‍ട് ഫിലിം മത്സരത്തിനായി അയക്കാം. മുപ്പതു മിനിറ്റില്‍ താഴെ ദൈര്‍ഘ്യാമുള്ള ഹൃസ്വ ചിത്രങ്ങള്‍ ഡിജിറ്റല്‍  ഫോര്‍മാറ്റില്‍ മെയ് 25 നു മുന്‍പ് fokanafilmfest @gmail .com  എന്ന ഇമെയില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു fokanafilmfest @gmail .com എന്ന ഇമെയിലില്‍ ബന്ധപ്പെടുക .

ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ : ശബരിനാഥ് നായര്‍ ഫെസ്റ്റിവല്‍ ചെയര്‍മാന്‍  മധുപാല്‍ ജൂറി ചെയര്‍.ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ : ശബരിനാഥ് നായര്‍ ഫെസ്റ്റിവല്‍ ചെയര്‍മാന്‍  മധുപാല്‍ ജൂറി ചെയര്‍.ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ : ശബരിനാഥ് നായര്‍ ഫെസ്റ്റിവല്‍ ചെയര്‍മാന്‍  മധുപാല്‍ ജൂറി ചെയര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക