Image

പാ പാണ്ടിക്ക് ശേഷം ബാഹുബലിയോട് കിടപിടിക്കുന്ന ചിത്രമൊരുക്കാന്‍ ധനുഷ്

Published on 16 March, 2018
പാ പാണ്ടിക്ക് ശേഷം ബാഹുബലിയോട് കിടപിടിക്കുന്ന ചിത്രമൊരുക്കാന്‍ ധനുഷ്

തെന്നിന്ത്യന്‍ താരം ധനുഷ് ഒരു ബഹുമുഖ പ്രതിഭയാണെന്ന സംശയം ആര്‍ക്കും തന്നെ ഉണ്ടാകില്ല. അഭിനയത്തിന്  പുറമെ, ഗായകന്‍, ഗാനരചൈതാവ്, സംവിധായകന്‍ എന്നീ തലങ്ങളിലും കഴിവ് തെളിയിച്ചയാളാണ് ധനുഷ്

പാ പാണ്ടിക്ക് ശേഷം രണ്ടാം സംവിധാന സംരഭവുമായി വരാന്‍ ഒരുങ്ങുകയാണ് താരം. നാന്‍ രുദ്രന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബാഹുബലിയോട് കിട പിടിക്കുന്ന ചിത്രമായിരിക്കും വരാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുന്‍ കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മുതിര്‍ന്ന താരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. താരത്തിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ വൂണ്ഡര്‍ബാര്‍ തന്നെയാകും ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് സൂചന. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക