Image

ഗാള്‍വേയില്‍ നോന്പുകാല ധ്യാനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 16 March, 2018
ഗാള്‍വേയില്‍ നോന്പുകാല ധ്യാനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ്‌ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന് ധ്യാനകേന്ദ്രം ഡയറക്ടറുമായ സക്കറിയാസ് മോര്‍ ഫിലക്‌സിനോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കുന്ന നോന്പുകാല ധ്യാനം മാര്‍ച്ച് 26,27,28 (തിങ്കള്‍ ചൊവ്വ ബുധന്‍) തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ളാനെന്‍സ് കോളജില്‍ നടക്കും. 

തിങ്കള്‍ രാവിലെ ഒന്പതിനു തുടങ്ങുന്ന ധ്യാനം ബുധന്‍ വൈകുന്നേരം പെസഹാ ശുശ്രൂഷകളോടെ അവസാനിക്കും. ദൈവവചന പ്രഘോഷണം, കുന്പസാരം, വിശുദ്ധ കുര്‍ബാന, ഫാമിലി കൗണ്‍സിലിംഗ് എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികള്‍ക്കുള്ള ധ്യാനത്തിന് വോയിസ് ഓഫ് പീസ് മിനിസ്ട്രി നേതൃത്വം നല്‍കും. 

ധ്യാനത്തില്‍ പങ്കെടുക്കാനെത്തുന്ന മെത്രാപ്പോലീത്തായ്ക്കും ധ്യാനഗുരുക്കന്മാരായ കുര്യന്‍ പുതിയപുരയിടം കശീശ ജോമോന്‍ പറയാംകുഴിയില്‍ എന്നിവര്‍ക്ക് ഭദ്രാസനത്തിലെ മറ്റു വൈദികരും ഭദ്രാസന പ്രതിനിധികളും വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളും ചേര്‍ന്നു വിമാനത്താവളത്തിത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു അയര്‍ലന്‍ഡിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം 25 നു (ഞായര്‍) വൈകിട്ട് ധ്യാനകേന്ദ്രമായ സെന്റ് ഫ്‌ളാന്നെന്‍സ് കോളജില്‍ എത്തിച്ചേരും. 

വിവരങ്ങള്‍ക്ക്: വിനോദ് ജോര്‍ജ് (ട്രസ്റ്റി) 0879742875, ബിജു തോമസ് (സെക്രട്ടറി) 0879441587.

റിപ്പോര്‍ട്ട്: നോബി സി. മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക