Image

റെക്‌സ് ബാന്‍ഡ് ഷോ റാഫിള്‍ ടിക്കറ്റ് വിജയിക്കു സമ്മാനം നല്‍കി

Published on 16 March, 2018
റെക്‌സ് ബാന്‍ഡ് ഷോ റാഫിള്‍ ടിക്കറ്റ് വിജയിക്കു സമ്മാനം നല്‍കി

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ സെന്റ് തോമസ്, സെന്റ് അല്‍ഫോന്‍സ ഇടവകകളുടെയും വിവിധ മാസ് സെന്ററുകളുടെയും ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭയുടെ ധനശേഖരണാര്‍ഥം നടന്ന റെക്‌സ് ബാന്‍ഡ് ഷോയോട് അനുബന്ധിച്ചു നടന്ന മെഗാ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പു വിജയി ബിബിന്‍ തുരുത്തിക്കരയ്ക്ക് സമ്മാനം നല്‍കി. 

ബ്രിസ്‌ബേനില്‍ നിന്നും കൊച്ചിയിലേയ്ക്കും തിരിച്ചുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ടിക്കറ്റാണ് ഒന്നാം സമ്മാനം. ബ്രിസ്‌ബേന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓറിയോണ്‍ ട്രാവല്‍സ് ആണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 

തലശേരി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ഓറിയോണ്‍ ട്രാവല്‍സിന്റെ ഡയറക്ടര്‍മാരായ സിജു, ജിന്‍സ്, ഷിയാന്‍സ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ സെന്റ് തോമസ് ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍ നിന്നും ബിബിന്‍ എയര്‍ടിക്കറ്റ് ഏറ്റുവാങ്ങി. സെന്റ് തോമസ് രൂപത കൈക്കാരന്മാരായ റെജി കൊട്ടുകപ്പള്ളി, തോമസ് കാച്ചപ്പള്ളി എന്നിവരും പങ്കെടുത്തു. 

പരിപാടിയുമായി സഹകരിച്ച എല്ലാവര്‍ക്കും കോഓഡിനേറ്റര്‍ സിബി തോമസ്, സ്‌പോണ്‍സര്‍മാരായ ഓറിയോണ്‍ ട്രാവല്‍സിനും വാള്‍സ്ട്രീറ്റ് ഫോറിന്‍ എക്‌സ് ചേഞ്ചിനും ഇന്ത്യന്‍ സ്‌പേസ് ഷോപ്പിനും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ടോം ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക