Image

ബ്രിസ്‌ബേനില്‍ സാന്‍തോം മള്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റ് മേയ് 26 ന്

Published on 16 March, 2018
ബ്രിസ്‌ബേനില്‍ സാന്‍തോം മള്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റ് മേയ് 26 ന്
ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്തല്‍ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ മേയ് 26 നു സാന്‍തോം മള്‍ട്ടികള്‍ച്ചറല്‍ ഫെസ്റ്റ് 2018 എന്ന പേരില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

108–112 മിഡില്‍ റോഡ്, ഹില്‍ക്രീസ്റ്റില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഫെസ്റ്റ്. പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ക്കായി ജന്പിംഗ് കാസ്റ്റില്‍, ഫെയിസ് പെയിന്റിംഗ്, മാജിക് ഷോ, വിവിധ റൈഡുകള്‍ എന്നിവ ഉണ്ടായിരിക്കും. ഫെസ്റ്റിവലിനോടനുബന്ധിച്ചു വിവിധതരം ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതാണ്. 

ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികളും ലോകത്തിലെ തന്നെ വിവിധ രാജ്യങ്ങളുടെ പാരന്പര്യകലകളും കള്‍ച്ചറല്‍ ഫെസ്റ്റിനു നിറച്ചാര്‍ത്തേകും. ക്യൂന്‍സ് ലാന്‍ഡിലെ വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകളും അസോസിയേഷനുകളും റിലിജിയസ് ഗ്രൂപ്പുകളും ഒരേ വേദിയില്‍ അണിനിരക്കുന്‌പോള്‍ സാന്‍തോം കള്‍ച്ചറല്‍ ഫെസ്റ്റ് ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ തന്നെ പുതിയ ഒരധ്യായം എഴുതിചേര്‍ക്കും. 

കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍ അറിയിച്ചു. 

ഫെസ്റ്റിന്റെ വിജയത്തിനായി കണ്‍വീനര്‍ ഫ്രാന്‍സിസ്, കൈക്കാരന്മാരായ തോമസ് കാച്ചപ്പിള്ളി, റെജി കൊട്ടുവാപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 

സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതിനോ ഭക്ഷണ സ്റ്റാള്‍ ഇടുന്നതിനോ താല്‍പര്യമുള്ളവര്‍ കണ്‍വീനര്‍ ഫ്രാന്‍സിസിനെ 0452 649 950 എന്ന നന്പറില്‍ ബന്ധപ്പെടേണ്ടതാണ്. 

വിലാസം:108 112 

റിപ്പോര്‍ട്ട്: ടോം ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക