Image

ഏക്‌ ദോ തീന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്‌ , നൃത്തരംഗതത്ത്‌ ജാക്വലിന്‍

Published on 16 March, 2018
ഏക്‌ ദോ തീന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്‌ , നൃത്തരംഗതത്ത്‌  ജാക്വലിന്‍
ബോളിവുഡ്‌ താരസുന്ദരി മാധുരി ദീക്ഷിത്‌ തകര്‍ത്തഭിനയിച്ച ഐറ്റം നമ്പര്‍ ഏക്‌ ദോ തീന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്‌. അഹമ്മദ്‌ ഖാന്റെ സംവിധാനത്തിലൊരുങ്ങുന്ന ബാഗി2 വില്‍ ജാക്വലിനാണ്‌ ഈ ഗാനരംഗം അവതരിപ്പിക്കുന്നത്‌. അതേസമയം ആര്‍ക്കും മാധുരി ദീക്ഷിതിനെപ്പോലെ ആ രംഗം അഭിനയിച്ച്‌ മികച്ചതാക്കാന്‍ സാധിക്കുമെന്ന്‌ തനിയ്‌ക്ക്‌ തോന്നുന്നില്ലെന്നും എന്നാലും അതിനായി താന്‍ നടത്തിയ ശ്രമം മാധുരി കാണണമെന്നുള്ള അതിയായ ആഗ്രഹമുണ്ടെന്നും ജാക്വലിന്‍ പറഞ്ഞു.

1998 ലിറങ്ങിയ തേസാബിലെ ഗാനത്തിന്റെ സൗണ്ട്‌ട്രാക്ക്‌ തന്നെയാണ്‌ മാറ്റങ്ങളൊന്നും കൂടാതെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. തേസാബില്‍ സരോജ്‌ ഖാനായിയിരുന്നു ഈ ഐറ്റം ഡാന്‍സിന്റെ കൊറിയോഗ്രാഫര്‍ പുതിയ ചിത്രത്തില്‍ അതിലെ മനോഹരമായ സ്‌റ്റൈപ്പുകളും ബാഗി 2വിന്റെ കൊറിയോഗ്രാഫര്‍ ഗണേഷ്‌ ആചാര്യ ചേര്‍ത്തിട്ടുണ്ട്‌.

ടൈഗര്‍ ഷറോഫ്‌ നായകനായെത്തുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ദിഷാ പടാനിയാണ്‌ നായിക. 2016 ല്‍ പുറത്തിറങ്ങിയ ബാഗി ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്‌. ആദ്യ ഭാഗത്തില്‍ ശ്രദ്ധ കപൂറായിരുന്നു നായിക. രണ്‍ദീപ്‌ ഹൂഡയാണ്‌ വില്ലന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക