Image

നടന്‍ നീരജ്‌ മാധവ്‌ വിവാഹിതനാകുന്നു, വധു ദീപ്‌തി

Published on 16 March, 2018
 നടന്‍ നീരജ്‌ മാധവ്‌ വിവാഹിതനാകുന്നു, വധു ദീപ്‌തി
 യുവനടന്‍ നീരജ്‌ മാധവ്‌ വിവാഹിതനാകുന്നു. കോഴിക്കോട്‌ കാരപ്പറമ്പ്‌ സ്വദേശി ദീപ്‌തിയാണ്‌ നീരജിന്റെ വധു. ഏപ്രില്‍ 2 ന്‌ കോഴിക്കോട്‌ വെച്ചാണ്‌ വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.

2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ്‌ നീരജ്‌ അഭിനയത്തിലേക്ക്‌ അരങ്ങേറ്റം കുറിക്കുന്നത്‌. പിന്നീട്‌ അപ്പോത്തിക്കിരി, സപ്‌തമശ്രീ തസ്‌കരാഹ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നീരജ്‌ നായകനുമായി. 2017 ല്‍ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുമായി.

വിവാഹത്തിന്‌ മുന്നോടിയായിട്ടാണ്‌ നീരജ്‌ ബിഎംഡബ്ല്യു എക്‌സ്‌ വണ്‍ സ്വന്തമാക്കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക