Image

കേസി മലയാളിയുടെ വിദ്യാഭ്യസ സെമിനാര്‍ മാര്‍ച്ച് 17ന്

Published on 15 March, 2018
കേസി മലയാളിയുടെ വിദ്യാഭ്യസ സെമിനാര്‍ മാര്‍ച്ച് 17ന്

മെല്‍ബണ്‍: വളരുന്ന പുതുതലമുറയുടെ വിദ്യാഭ്യാസ സന്പ്രദായവും അതു വഴി എങ്ങനെ ലക്ഷ്യത്തിലെത്തുവാന്‍ കുട്ടികള്‍ക്കാവും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഒരുക്കി കേസി മലയാളി ശ്രദ്ധേയമാവുന്നു. ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഈ സെമിനാര്‍ മാര്‍ച്ച് 17ന് വൈകീട്ട് 6ന് ക്രാന്‍ബണ്‍ ബല്ലാ ബല്ലാ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെടും. 

സെമിനാര്‍ നയിക്കുന്നത് വിക്ടോറിയന്‍ വിദ്യാഭ്യാസവകുപ്പിലെ സീനിയര്‍ പ്രോജക്ട്റ്റ് ഓഫീസര്‍ കരോള്‍ ഹാന്‍ കിന്‍സനാണ്. ഒരു മണിക്കൂര്‍ കുട്ടികളുടെ പഠന രീതികളെക്കുറിച്ചുള്ള അവതരണവും ശേഷം ചോദ്യോത്തര വേളയുമായാണ് ക്രമീകരിച്ചിരിക്കുന്നത്. വരുന്ന തലമുറയുടെ ഭാവിയുടെ ബൃഹത്തായ വിദ്യാഭ്യാസ രീതി പ്രവാസികളായ നാം മനസിലാക്കേണ്ടത് അനിവാര്യമാണ്. ഈ സൗജന്യവിദ്യാഭ്യാസ സെമിനാറിലേയ്ക്ക് മുഴുവന്‍ ആളുകളെയും ഹാര്‍ദവമായി ക്ഷണിക്കുന്നതായി കേസി മലയാളി പ്രസിഡന്റ് ഗിരിഷ് പിള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക