Image

അമിതാബ്‌ ബച്ചനും ഭാര്യ ജയ ബച്ചനും 1000 കോടിയുടെ സമ്പാദ്യം

Published on 11 March, 2018
അമിതാബ്‌ ബച്ചനും ഭാര്യ ജയ ബച്ചനും 1000 കോടിയുടെ സമ്പാദ്യം
അമിതാബ്‌ ബച്ചനും ഭാര്യ ജയ ബച്ചനും 1000 കോടിയുടെ സമ്പാദ്യം. രാജ്യസഭാ എംപിയായ ജയ ബച്ചന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ സ്വത്ത്‌ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്‌.

അമിതാബ്‌ ബച്ചന്‌ 803 കോടിയുടെയും സ്വത്തും ജയയ്‌ക്ക്‌ 198 കോടിയുടെയും സ്വത്താണുള്ളത്‌. 62 കോടി വിലമതിക്കുന്ന ആഭരണങ്ങളുണ്ട്‌ .

ഇതില്‍ 36 കോടിയിലേറെ വിലമതിക്കുന്ന ആഭരണങ്ങള്‍ അമിതാബ്‌ ബച്ചന്റെയും 26 കോടിയുടെ ആഭരണങ്ങള്‍ ജയയുടേതുമാണ്‌. ലക്‌നൗവില്‍ ജയയ്‌ക്ക്‌ 1.22 ഹെക്ടര്‍ കൃഷിഭൂമിയും ബരാബങ്കിയില്‍ അമിതാ ബച്ചന്‌ 3 ഏക്കര്‍ ഭൂമിയുമുണ്ട്‌.

ഇതിന്‌ പുറമേ ഫ്രാന്‍സ്‌, മുംബൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഭോപ്പാല്‍, പൂനെ, നോയിഡ, അഹമ്മദാബാദ്‌ എന്നിവിടങ്ങളില്‍ വസ്‌തുവുണ്ട്‌. ലണ്ടന്‍, പാരിസ്‌, ദുബായ്‌ തുടങ്ങിയ വിദേശനഗരങ്ങളിലായി 19 ബാങ്ക്‌ അക്കൗണ്ടുകളുണ്ട്‌. 15 ബാങ്ക്‌ അക്കൗണ്ടുകളിലായി 47.47 കോടി രൂപയാണ്‌ നിക്ഷേപം. പതിമൂന്ന്‌ കോടി വിലമതിക്കുന്ന വാഹനങ്ങള്‍. 3.4 കോടി വിലമതിക്കുന്ന ആഢംബര വാച്ച്‌, 9 ലക്ഷം രൂപയുടെ പേന ഇവയൊക്കെയാണ്‌ സമ്പാദ്യം...

അഭിഷേക്‌ -- ഐശ്വര്യ
ബച്ചന്റെസ്വത്ത്‌ വിവരം വെളിപ്പെടുത്തിയിട്ടില്ല



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക