Image

സിഡ്‌നി ഇടവകയ്ക്ക് സ്ഥിരം വികാരി

Published on 10 March, 2018
സിഡ്‌നി ഇടവകയ്ക്ക് സ്ഥിരം വികാരി

സിഡ്‌നി: സിഡ്‌നി ഇടവകയുടെ വികാരിയായി റവ. സുജിത് ഡേവിഡ് നിയമിതനായി. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്‌സ് ബിരുദം നേടിയശേഷം പൂനയിലുള്ള യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നു വൈദിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ റവ. സുജിത്, 2005 ല്‍ വൈദികനായി. വിവിധ മിഷന്‍ പ്രദേശങ്ങളിലെ സേവനത്തിനുശേഷം ബാംഗ്ലൂര്‍ ഈസ്റ്റ് പരേഡ് മലയാളം ഇടവകയുടെ െ്രെപസ് ബിസ്റ്റര്‍ ഇന്‍ചാര്‍ജ് ആയി സേവനമ നുഷ്ഠിച്ചുവരികയായിരുന്നു.

റവ. സുജിത് ഡേവിഡിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ സംസര്‍ഗ ശുശ്രൂഷ മാര്‍ച്ച് 18 നു (ഞായര്‍) വൈകുന്നേരം എപ്പിംഗ് യൂണിറ്റിംഗ് ദേവാലയത്തില്‍ നടക്കും.

ഇടവകയുടെ കഷ്ടാനുഭ ആഴ്ചയിലെ ശുശ്രൂഷകള്‍ 

മാര്‍ച്ച് 25ന് (ഓശാന ഞായര്‍) വൈകുന്നേരം 5.30 ന് വിശുദ്ധ സംസര്‍ഗ ശുശ്രൂഷ

മാര്‍ച്ച് 29 ന് (പെസഹ വ്യാഴം) രാത്രി 9.30ന് വിശുദ്ധ സംസര്‍ഗ ശുശ്രൂഷ

മാര്‍ച്ച് 30 ന് (ദുഃഖ വെള്ളി) 11.30 കുരിശിന്റെ ധ്യാനം

ഏപ്രില്‍ ഒന്ന് (ഈസ്റ്റര്‍ ഞായര്‍) വൈകുന്നേരം 5.30ന് വിശുദ്ധ സംസര്‍ഗ ശുശ്രൂഷയില്‍ സഭയുടെ മലബാര്‍ മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

വിവരങ്ങള്‍ക്ക്: 0470597242

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക