Image

ജര്‍മനിയിലെ കൊലയാളി നഴ്‌സിനെ തേടി പോലീസ്

Published on 08 March, 2018
ജര്‍മനിയിലെ കൊലയാളി നഴ്‌സിനെ തേടി പോലീസ്

ബര്‍ലിന്‍: പെന്‍ഷന്‍പറ്റിയ വൃദ്ധജനങ്ങളെ കൊലയ്ക്കിരയാക്കുന്ന കൊലയാളി നഴ്‌സിനെ തേടി ജര്‍മന്‍ പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുപ്പത്തിയാറുകാരനായ ഗ്രെഗോര്‍സ് സ്റ്റനിസ്‌ളാവ് വോള്‍സ്റ്റജിന്‍ എന്ന മെയില്‍ നഴ്‌സിനെയാണ് മ്യൂണിക്ക് പോലീസ് അന്വേഷിക്കുന്നത്. 

വയോവൃദ്ധരെ അമിത ഡോസ് മരുന്നു കുത്തിവച്ചു കൊലപ്പെടുത്തിയശേഷം അവരുടെ കാഷും ബാങ്ക് കാര്‍ഡും അടിച്ചുമാറ്റുന്ന ഇയാള്‍ ഏകദേശം 20 കൊലപാകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പോയ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ അഞ്ചോളം പേരെ വകവരുത്തിയതായിട്ടാണ് പോലീസിന്റെ കണ്ടെത്തല്‍. അവസാനം ഇയാള്‍ കൊലപ്പെടുത്തിയാള്‍ക്ക് 87 വയസ് പ്രായമുണ്ട്. വൃദ്ധരുടെ പരിചരണം ഏറ്റെടുക്കുന്ന ഇയാള്‍ നഴ്‌സിംഗ് വിദ്യാഭ്യാസം നടത്തിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. 

ഒരേ കാരണത്താലാണ് എല്ലാവരും മരിച്ചതെന്നു കണ്ടെത്തിയതാണ് അന്വേഷണത്തിന് വഴിവച്ചത്. മരിച്ചവരുടെ എല്ലാം ഡിഎന്‍എ ടെസ്റ്റ് നടത്തിയിരുന്നു.

ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക