Image

മോന്‍സി വര്‍ഗീസ് ഫോമാ എമ്പയര്‍ റീജിയന്‍ ആര്‍.വി.പി ആയി മത്സരിക്കുന്നു

Published on 07 March, 2018
മോന്‍സി വര്‍ഗീസ് ഫോമാ എമ്പയര്‍ റീജിയന്‍ ആര്‍.വി.പി ആയി മത്സരിക്കുന്നു
ന്യു യോര്‍ക്ക്: ഫോമായുടെ സ്ഥാപക നേതാക്കളിലൊരാളും ആദ്യത്തെ ജോ. ട്രഷററുമായിരുന്ന മോന്‍സി വര്‍ഗീസ് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി ആയി മത്സരിക്കുന്നു.

അവിഭക്ത ഫൊക്കാനയിലും മറ്റു സംഘടനകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച മോന്‍സി ഇപ്പോള്‍ യോങ്കേഴ്‌സ് കേരള സമാജം പ്രസിഡന്റാണ്. 

ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഫൊക്കാനയുടെ പിളര്‍പ്പിനിടയാക്കിയ ഇലക്ഷനില്‍ ജോ. ട്രഷററായി വിജയിച്ചു. ഇലക്ഷനെ തുടര്‍ന്നു സംഘടന പിളര്‍ന്നപ്പോല്‍ ഫോമാ ജോ. ട്രഷററായി. മറ്റു നേതാക്കള്‍ക്കൊപ്പം സംഘടന വളര്‍ത്തുന്നതില്‍മോന്‍സിയും വലിയ പങ്കു വഹിച്ചു.
കോഴഞ്ചേരി സംഗമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റോമായുടെ ലൈഫ് മെംബറാണ്.

പഠനകാലത്തും തുടര്‍ന്നും വിവിധ സംഘടനകളില്‍ നേത്രു തലത്തില്‍ പ്രവര്‍ത്തിച്ച മോന്‍സി തിരുവല്ല റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ്, ട്രാവന്‍ കൂര്‍ ക്ലബ് എന്നിവയുടെ ലൈഫ് മെമ്പറാണ്.

എല്ലാവരുമായി എന്നും സൗഹ്രുദം കാത്തു സുക്ഷിക്കുന്ന മോന്‍സി 30 വര്‍ഷമായി യോങ്കേഴ്‌സില്‍ താമസിക്കുന്നു. എം.ടി.എ. ഉദ്യോഗസ്ഥനാണ്.
ഫോമായുടെ പ്രധാനപ്പെട്ട റീജിയനുകളിലൊന്നാണു എമ്പയര്‍ റീജിയന്‍.എമ്പയര്‍ റീജിയന്റെ കലാ-സാംസ്‌കാരിക-ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ദേശീയ നേത്രുത്വത്തോടു കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നു മോന്‍സി പറഞ്ഞു.

തുടക്ക കാലത്തെ പ്രതിസന്ധികള്‍ പിന്നിട്ടു മലയാളിയൂടെ പ്രധാന സംഘടനയായി ഫോമാ വളര്‍ന്നു. അമേരിക്കന്‍ മലയാളി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സഹായഹസ്തവുമായി ഫോമാ എപ്പോഴും മുന്നിലുണ്ട്. ഈ മികച്ച പ്രവര്‍ത്തനങ്ങള്‍ ഒരു പടി കൂടി ഉയര്‍ത്താന്‍ തന്നാലാവുന്നതു ചെയ്യുമെന്നു മോന്‍സി പറഞ്ഞു.
Join WhatsApp News
Pravasee Malayalee 2018-03-08 09:29:28
Very good! Very good position for him! Congrats,May God bless him!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക