Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓഗസ്റ്റ് 17 മുതല്‍

Published on 07 March, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓഗസ്റ്റ് 17 മുതല്‍

ബോണ്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓഗസ്റ്റ് 17, 18, 19 തീയതികളില്‍ ബോണില്‍ നടക്കും. 
52 രാജ്യങ്ങളില്‍ നിന്നും അറുനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് അറിയിച്ചു. പ്രവാസികളുടെയും പ്രവാസ ജീവിതം കഴിഞ്ഞു നാട്ടില്‍ തിരികെയെത്തിയവരെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുക, കേരളത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ പുതിയ പ്രോജക്ടുകള്‍ എന്നിവയ്ക്കാണ് കോണ്‍ഫറന്‍സ് മുന്‍തൂക്കം നല്‍കുന്നതെന്നു ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഗ്ലോബല്‍ സെക്രട്ടറി ലിജു മാത്യു എന്നിവര്‍ അറിയിച്ചു. 

ഗ്ലോബല്‍ ഗുഡ്വില്‍ അംബാസഡര്‍ ജോണ്‍ മത്തായി (ഷാര്‍ജ) ഡോ. വിജയ ലക്ഷ്മി (തിരുവനന്തപുരം), ബേബി മാത്യു സോമതീരം, ജോസഫ് കിള്ളിയാന്‍ (ജര്‍മനി), ജോളി തടത്തില്‍, ജോസഫ് സ്‌കറിയ, തോമസ് അറന്പാന്‍കുടി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നതെന്ന് ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക