Image

മള്‍ട്ടികള്‍ച്ചറല്‍ ടേസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ 10 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 07 March, 2018
മള്‍ട്ടികള്‍ച്ചറല്‍ ടേസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ 10 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷനും ബ്രിസ്‌ബേന്‍ സിറ്റി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മള്‍ട്ടി കള്‍ച്ചറല്‍ ടേസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

മാര്‍ച്ച് 10 നു (ശനി) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ 8 വരെ സ്റ്റാഫോര്‍ഡ്, 38 ആപ്പിള്‍ ബി റോഡിലുള്ള കീയോംഗ് പാര്‍ക്കിലാണ് ആഘോഷങ്ങള്‍. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള കലാ, സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഭക്ഷണ പാനീയങ്ങളുടെ പ്രദര്‍ശനവും വില്പനയും ഇതോടൊപ്പം നടക്കും. 

ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോജോ തോമസിന്റെയും സെക്രട്ടറി എല്‍ദോ തോമസിന്റെയും നേതൃത്വത്തിലുള്ള സ്വാഗത സംഘം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക