Image

നൂതന പദ്ധതികളുമായി കാന്‍ബറ മലയാളി അസോസിയേഷന്‍

Published on 07 March, 2018
നൂതന പദ്ധതികളുമായി കാന്‍ബറ മലയാളി അസോസിയേഷന്‍

കാന്‍ബറ: നൂതന പദ്ധതികളുമായി കാന്‍ബറ മലയാളി അസോസിയേഷന്‍ രംഗത്തുവന്നു. എല്ലാ അംഗങ്ങള്‍ക്കും മെംബര്‍ഷിപ്പ് കാര്‍ഡ് ഏര്‍പ്പെടുത്തിയ അസോസിയേഷന്‍ ഈ കാര്‍ഡ് ഉപയോഗിച്ച് കാന്‍ബറയിലെ പ്രമുഖ ഷോപ്പുകളിലും നാട്ടില്‍ അവധിക്ക് എത്തുന്‌പോള്‍ റെന്റ് എ കാര്‍ എടുക്കുന്‌പോഴും പത്തു ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നു. മാത്രവുമല്ല എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ആവശ്യമുള്ളവര്‍ക്ക് 5,000 ഡോളര്‍ വരെ പലിരഹിത വായ്പയും അനുവദിക്കും. പണം തിരിച്ചടയ്ക്കാന്‍ അവര്‍ പ്രാപ്തരാകുന്ന മുറയ്ക്ക് ഈ തുക തിരികെ നല്‍കിയാല്‍ മതിയാകും. 

ഫെബ്രുവരി 10ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റ് പുരസ്‌കാര ജേതാവ് ഡോ. സദാനന്ദന്‍ നന്പ്യാര്‍ കാന്‍ബറ പീയേഴ്‌സ് ഹാളില്‍ അല്‍ത്താറ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. വ്യക്തികളെ മാനസികവും ശാരീരികവുമായി ആരോഗ്യവന്മാര്‍ ആക്കുന്നതിനായി യോഗ ക്ലാസുകള്‍, മലയാളം ക്ലാസുകള്‍ ബോളി രോബിക് എന്നിവയും ചെസ്, കാരംസ്, കാര്‍ഡ് പ്ലേ തുടങ്ങി വിനോദപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത് ഷാജി പൊരുന്നോലിയാണ്. മലയാളം വിദ്യാവേദി എന്ന മലയാളം ക്ലാസിന്റെ പ്രിന്‍സിപ്പല്‍ ജോജോ കണ്ണമംഗലവും യോഗാ ക്ലാസുകള്‍ നാന്‍സി വില്യമും ബോളി റോബിക്കിന് നേതൃത്വം നല്‍കുന്നത് ടീന താളിയത്തുമാണ്.

അസോസിയേഷന്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി റോഷന്‍ മേനോന്‍, പിആര്‍ഒ ജോഷി പെരേര, അമ്മു മാണിക്കേത്ത്, ബോബി, സുധീര്‍, അനൂപ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള 19 അംഗ കമ്മിറ്റിയാണ് സംഘടനക്ക് നേതൃത്വം നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക