Image

രാജമൗലിയുടെ പുതിയ സിനിമയില്‍ നായിക സാമന്ത

Published on 06 March, 2018
രാജമൗലിയുടെ പുതിയ സിനിമയില്‍ നായിക സാമന്ത

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി സാമന്ത നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബാഹുബലിയുടെ റിക്കാര്‍ഡ് വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന സിനിമയില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സാമന്തയും രാം ചരണും ആദ്യമായി ഒന്നിക്കുന്ന രംഗസ്ഥലം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. അതേസമയം തന്നെയാണ് ഇവരെ വീണ്ടും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ഒരുക്കാന്‍ രാജമൗലിയും ആലോചിക്കുന്നത്. 

സാമന്തയുടെതായി നിരവധി സിനിമകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്ന സീമാരാജ്, വിശാലിന്റെ നായികയായി എത്തുന്ന ഇരുന്പ് തിറൈ തുടങ്ങിവയാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക