Image

ബിജു മേനോന്റെ നായികയായി പാര്‍വതി

Published on 06 March, 2018
ബിജു മേനോന്റെ നായികയായി പാര്‍വതി

മികച്ച അഭിനയംകൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ നടി പാര്‍വതിയുടെ സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ വളരെ സെലക്ടീവായ പാര്‍വതിയുടെ അടുത്ത ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ഈ വര്‍ഷം ഒരു ബോളിവുഡ് ചിത്രത്തിലും പാര്‍വതി അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്ക് പുറമേ നടി മറ്റൊരു ചിത്രത്തിനും ഡേറ്റ് നല്‍കിയിട്ടുണ്ട്. ഹരികുമാറിന്റെ അടുത്ത ചിത്രത്തിലാണ് നായികയായി എത്തുന്നത്. മറ്റൊരു പ്രത്യേകത, പ്രേക്ഷകരുടെ പ്രിയങ്കരനായ ബിജു മേനോന്റെ നായികയായാണ് ചിത്രത്തില്‍ പാര്‍വതി അഭിനയിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. സംവിധായകന്‍ ഹരികുമാറാണ് ചിത്രത്തക്കുറിച്ച് സൂചിപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

റോഷ്ണി ദിനകറിന്റെ ഏറ്റവും പുതിയ ചിത്രമായ മൈ സ്‌റ്റോറി എന്ന ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. റൊമാന്റിക് കോമഡി ചിത്രമായ മൈ സ്‌റ്റോറിയില്‍ താര എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക