Image

മമ്മൂട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നു

Published on 05 March, 2018
മമ്മൂട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന തെലുങ്ക് ചിത്രത്തില്‍ മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നു. സ്വാതി കിരണം, റെയില്‍വേ കൂലി, സൂര്യപുത്രഡു എന്നിവയാണ് ഇതിനു മുന്പ് മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്ക് ചിത്രത്തിലെത്തുന്നത്. 

യാത്ര എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയായിരിക്കും നായിക. വിജയ് ചില്ല, ശശിദേവ റെഡ്ഡി എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കുടിരിതേ കപ്പ് കോഫി, വില്ലേജലോ വിനായകഡു എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മഹി രാഘവാണ്. 

ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയാകുന്നതേയുള്ളു. സിനിമയുടെ അണിയറക്കാര്‍ മമ്മൂട്ടിയുമായി പ്രാരംഭ ചര്‍ച്ച നടത്തിയിരുന്നു. 2009ല്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈ.എസ്. രാജശേഖര റെഡ്ഡി മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക