Image

സണ്ണി ലിയോണ്‍ -വെബ്ബര്‍ ദമ്പതികള്‍ക്ക്‌ 'ഇരട്ടക്കുട്ടികള്‍

Published on 05 March, 2018
സണ്ണി ലിയോണ്‍ -വെബ്ബര്‍ ദമ്പതികള്‍ക്ക്‌  'ഇരട്ടക്കുട്ടികള്‍


ബോളിവുഡ്‌ താരം സണ്ണി ലിയോണും ഭര്‍ത്താവ്‌ ഡാനിയല്‍ വീബറും സറോഗസിയിലൂടെ (വാടക ഗര്‍ഭധാരണം) വീണ്ടും മാതാപിതാക്കളയി. ഇത്തവണ ലിയോണ്‍ -വെബ്ബര്‍ ദമ്പതികള്‍ക്ക്‌  'ഇരട്ടക്കുട്ടികണ്‌. 
കഴിഞ്ഞ ഒക്ടോബറിലായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള ഒരു അനാഥാലയത്തില്‍ നിന്ന്‌ സണ്ണി ലിയോണ്‍ രണ്ട്‌ വയസ്സുള്ള പെണ്‍ കുഞ്ഞിനെ ദത്തെടുത്തത്‌. പെണ്‍കുഞ്ഞിനെ ദത്തെടുക്കാനുള്ള സണ്ണിയുടെ തിരുമാനത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു.



സണ്ണി ലിയോണിന്റെയും ഭര്‍ത്താവിന്റെയും ബിജം ഉപയോഗിച്ച്‌ മറ്റൊരാളുടെ ഗര്‍ഭപാത്രത്തില്‍ കുത്തിവെച്ച്‌ കുഞ്ഞിനെ സൃഷ്ടിക്കുന്നതാണ്‌ വാടകഗര്‍ഭ ധാരണം.

ഏറ്റവും ഒടുവിലായി ബോളിവുഡില്‍ സറോഗസി നടത്തിയത്‌ ഷാരുഖ്‌ ഖാന്‍ ആയിരുന്നു. ഷാരൂഖിന്റെ ഏറ്റവും ഇളയ മകന്‍ അബ്‌റാം ഖാന്‍ സറോഗസിയിലൂടെയാണ്‌ ജനിച്ചത്‌.

അഷര്‍ സിങ്‌ വീബറിന്റെയും നോവാ സിങ്‌ വീബറിന്റെയും ബയോളജിക്കല്‍ മാതാപിതാക്കള്‍ താനും ഡാനിയേലുമാണെന്ന്‌ സണ്ണി ലിയോണ്‍ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക