Image

മമ്‌ത വീണ്ടും തമിഴില്‍ നായിക

Published on 05 March, 2018
മമ്‌ത വീണ്ടും തമിഴില്‍ നായിക


ഏഴു വര്‍ഷത്തിന്‌ ശേഷം മമ്‌ത മോഹന്‍ദാസ്‌ വീണ്ടും തമിഴ്‌ സിനിമയില്‍ നായികയാകുന്നു. അരുണ്‍ വിജയ്‌ നായകനായ തടയ്ര താക്ക എന്ന ചിത്രമാണ്‌ മമ്‌ത അവസാനമായി അഭിനയിച്ചത്‌. പ്രഭുദേവയുടെ ഊമയ്‌ വിഴികള്‍ എന്നാണ്‌ ചിത്രത്തിന്റെ പേര്‌.

1987 ല്‍ പുറത്തിറങ്ങിയ ഇതേ പേരുള്ള മറ്റൊരു ചിത്രമുണ്ടെങ്കിലും തന്റെ പുതിയ ചിത്രം അതിന്റെ റീമേക്ക്‌ അല്ലെന്ന്‌ മമ്‌ത പറഞ്ഞു.

പ്രഭുദേവയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച്‌ സിനിമയുടെ പേര്‌ പ്രഖ്യാപിക്കുകയും ഷൂട്ടിംഗ്‌ നടക്കുകയാണെന്നും പറയുക മാത്രമാണ്‌ മമ്‌ത ചെയ്‌തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക