Image

കൊടും ശൈത്യത്തില്‍ വിറച്ച് സ്വിറ്റ്‌സര്‍ലന്‍ഡും; താപനില മൈനസ് 20 ഡിഗ്രി വരെ

Published on 01 March, 2018
കൊടും ശൈത്യത്തില്‍ വിറച്ച് സ്വിറ്റ്‌സര്‍ലന്‍ഡും; താപനില മൈനസ് 20 ഡിഗ്രി വരെ

സൂറിച്ച്: കൊടും ശൈത്യത്തില്‍ വിറച്ച് സ്വിറ്റ്‌സര്‍ലന്‍ഡും. അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിച്ചു. ട്രെയിന്‍ ഗതാഗതത്തെ അതിശൈത്യം കാര്യമായി ബാധിച്ചതിനാല്‍ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ റെയില്‍വേ അധികമായി ഉള്‍പ്പെടുത്തി.

സ്‌കൂളുകളില്‍ കുട്ടികള്‍ ഇടവേളകളില്‍ പുറത്തിറങ്ങാതെ ക്ലാസ് മുറികള്‍ക്കുള്ളില്‍ തന്നെ കഴിഞ്ഞുകൂടുന്നു. സേനാംഗങ്ങള്‍ പരേഡുകള്‍ ഒഴിവാക്കി. 

അടുത്ത ദിവസങ്ങളിലും രാജ്യത്ത് അതിശൈത്യം തുടരും. തണുത്തുറഞ്ഞ റെയില്‍വേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സ്വിസ് റെയില്‍വേ 350 ജീവനക്കാരെ അധികമായി വിന്യസിപ്പിച്ചു. ട്രെയിനുകളില്‍ രാത്രികാലങ്ങളിലും ഫിറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചു ചൂടാക്കിയിട്ടാണ് രാവിലെ ഓടിക്കുന്നത്.

കര്‍ഷകര്‍ അതിശൈത്യം തുടരണമെന്നാഗ്രഹിക്കുന്നു. കാരണം മുന്തിരിച്ചെടികളെയും ,ബെറികളെയും ബാധിക്കുന്ന കീടങ്ങള്‍ മൈനസ് പത്ത് ഡിഗ്രിക്ക് താഴെ ചത്ത് പോകുമെന്നതിനാല്‍ അവര്‍ സന്തോഷത്തിലാണ്. ചെറികളെ ബാധിക്കുന്ന കീടങ്ങളും ശൈത്യത്തില്‍ ചത്ത് പോകും. 

രാജ്യത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ അതിശൈത്യം സാരമായി ബാധിച്ചു. താഴ്ന്ന താപനിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അസാധ്യമായി. പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ അടുത്ത ആഴ്ചയാണ് തുറക്കുന്നത്. സ്‌കൂളുകളിലേക്ക് ചൂട് നല്‍കുന്ന വസ്ത്രങ്ങള്‍ ധരിപ്പിച്ച് കുട്ടികളെ അയയ്ക്കണമെന്ന് അധ്യാപക സംഘടനാ വക്താവ് ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക