Image

എല്‍ദോ പോള്‍ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ഫ്രാൻസിസ് തടത്തിൽ Published on 26 February, 2018
എല്‍ദോ പോള്‍ ഫൊക്കാന റീജിയണല്‍  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ന്യൂജേഴ്സി: ഫൊക്കാനയുടെ ന്യൂജേഴ്സി-പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി പരാമസില്‍ നിന്നുള്ള എല്‍ദോ പോള്‍ മത്സരിക്കുന്നു. 

മികച്ച സംഘാടകനും സാമൂഹികപ്രവര്‍ത്തകനുമായ ഈ യുവ നേതാവിന്റെ അല്‍മാര്‍ത്ഥതയുടെയും അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെയും അംഗീകാരമാണ് റീജിണല്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടിക്കൊടുത്തത്. എല്‍ദോയുടെ മത്സരിക്കാനുള്ള തീരുമാനം മുതിര്‍ന്ന ഫൊക്കാനാ നേതൃത്വം ഇരുകൈയ്യോടെ സ്വീകരിക്കുകയായിരുന്നു.

ന്യൂജേഴ്സിയിലെ പ്രശസ്തമായ ബെര്‍ഗെന്‍ഫീല്‍ഡ് ആസ്ഥാനമായുള്ള കലാസംഘടനയായ 'നാട്ടുകൂട്ടം' ക്ലബ്ബിന്റെ പ്രസിഡന്റായി 6 വര്‍ഷവും സെക്രട്ടറിയായി 4 വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ കേരള കള്‍ച്ചറല്‍ ഫോറം (കെ.സി.എഫ്) എക്‌സിക്യൂട്ടീവ്ര് കമ്മിറ്റി അംഗമായ എല്‍ദോ കഴിഞ്ഞ ഭരണ സമിലെത്തിയില്‍ വൈസ് പ്രസിഡന്റും അതിനു മുന്‍പ് ബോര്‍ഡ് ഓഫ് ട്രൂസ്റ്റീ ചെയര്‍മാനുമായിരുന്നു. 

എല്‍ദോ ഉള്‍പ്പെടെ 5 പേര് ചേര്‍ന്ന് 10 വര്ഷം മുമ്പ് രൂപം നല്‍കിയ കേരള എഞ്ചിനീയറിംഗ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (KEAN ) ഇന്ന് 200 -ഇല്‍ ഏറെ അംഗസംഖ്യയുള്ള ഒരു മികച്ച പ്രൊഫഷണല്‍ സംഘടനയായി വളര്‍ന്നു കഴിഞ്ഞു. കീനിനിന്റെ കഴിഞ്ഞ  പ്രസിഡന്റ് ആയിരുന്നു.

മുന്‍പ് സെക്രട്ടറിയായും ട്രെഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള എല്‍ദോ പള്ളിയിലെ സെയിന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.

കെ.സി.ഫ്.ഇല്‍ നിന്ന് ഫൊക്കാനയിലേക്കു സാന്നിധ്യമറിയിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് എല്‍ദോ. കഴിഞ്ഞ ദിവസം നാഷണല്‍ കമ്മിറ്റിയിലേക്ക് കെ.സി.ഫ്. നേതാവ് ദേവസി പാലാട്ടിയും മത്സരരംഗത്തേക്കു കടന്നു വന്നിരുന്നു.

 ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വത്തിനു കെസിഫ് സ്ഥാപക അംഗവും രക്ഷാധികാരിയും ഫൊക്കാനയുടെ തല മുതിര്‍ന്ന നേതാവുമായ ടി.എസ്. ചാക്കോ, സീനിയര്‍ നേതാവ് ജോയ് ചാക്കപ്പന്‍, പ്രസിഡന്റ് കോശി കുരുവിള, സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട് , മുന്‍ പ്രസിഡന്റ് ദാസ് കണ്ണമ്പിള്ളി എന്നിവര്‍ പൂര്‍ണ പിന്തുണ അറിയിച്ചു.

എല്‍ദോയെപോലുള്ള ക്രാന്തദര്‍ശികളായ യുവ നേതാക്കള്‍ ഫൊക്കാനയുടെ ടീമിന് മുതല്‍ക്കൂട്ടായിരിക്കുമെന്നു പുതിയ ഭാരവാഹികളായി മത്സരിക്കാനിരിക്കുന്ന മാധവന്‍ ബി. നായര്‍-പ്രസിഡന്റ്, എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍)- സെക്രെട്ടറി, സജിമോന്‍ ആന്റണി-ട്രഷറര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍- എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സണ്ണി മറ്റമന -വൈസ് പ്രസിഡന്റ്, വിപിന്‍ദാസ്- ജോയിന്റ് സെക്രട്ടറി,ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു- ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങള്‍ ഷീല ജോസഫ്, ദേവസി പാലാട്ടി- നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

ഇതോടെ ഫൊക്കാനയില്‍ ഈ വര്ഷം യുവ രക്തങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന പരിചയ സമ്പന്നര്‍ നേതൃത്വവും നല്‍കുന്ന ഒരു നേതൃത്വമായിരിക്കും എന്ന് ഉറപ്പു വരുത്താം.

പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ എല്‍ദോ 20 വര്ഷം മുമ്പാണ് അമേരിക്കയില്‍ കുടിയേറിയത്. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ ബിരുദമെടുത്തശേഷം ചെന്നൈയില്‍ ഒരു ഐ.ടി കമ്പനിയില്‍ സേവനം ചെയ്തശേഷം 1998-ഇല്‍ ന്യൂജേഴ്സിയില്‍ എത്തി. എന്‍.വൈ.സി.ടീയില്‍ മാനേജര്‍ ആയി ജോലി നോക്കുന്നു. ഭാര്യ സോമി പോള്‍ നേഴ്‌സ് മാനേജര്‍ ആണ്. കോളേജ് വിദ്യാര്‍ത്ഥിനിയായ രേഷ്മ പോള്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥി റോണിത് പോള്‍ എന്നിവര്‍ മക്കളാണ്.
Join WhatsApp News
fokkana watch 2018-02-26 14:38:51
ഫൊക്കാനയെ ശരിപ്പെടുത്താന്‍ അവര്‍ ടീമായി ഇറങ്ങിയിട്ടുണ്ട്. അനുദിനം ക്ഷയിക്കുന്ന ഈ സംഘടന കൊണ്ട് എന്തു ഗുണം? ആരുടെയോ തറവാട്ടു സ്വത്ത് പോലെയാണ് ഇതിന്റെ പോക്ക്.
പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ത് സേവനമാണു സമൂഹത്തിനു നല്‍കിയത്? ഏതു സംഘടനയുടെ പ്രതിനിധി? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക