Image

ജര്‍മനിയില്‍ പനി മരണം 136 പിന്നിട്ടു

Published on 26 February, 2018
ജര്‍മനിയില്‍ പനി മരണം 136 പിന്നിട്ടു

ബര്‍ലിന്‍: ജര്‍മനി പനിച്ചു വിറയ്ക്കുക മാത്രമല്ല, മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതുവരെയായി 136 പേരാണ് പനിയെ തുടര്‍ന്നു മരിച്ചത്. 2017 ഒക്ടോബര്‍ മുതലുള്ള കണക്കാണിത്. വൈറല്‍ പനിയായി തുടങ്ങിയത് ഇപ്പോള്‍ ഇന്‍ഫ്‌ളുവന്‍സാ ആയി രൂപപ്പെട്ടുവെന്നാണ് ബര്‍ലിനിലെ റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പത്രകുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പോയ വാരത്തില്‍ 23400 പേരോളം ഇന്‍ഫ്‌ളുവന്‍സാ ബാധിച്ചവരായിരുന്നെങ്കില്‍ ഈയാഴ്ച അവസാനിക്കുന്‌പോള്‍ 82000 കടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജര്‍മനി മൊത്തത്തിലുള്ള കണക്കാണിത്. മരിച്ചവരൊക്കെയും “യെമഗാറ്റാ വൈറസ് “ മൂലമാണ് മരിച്ചതെന്നാണ് കണ്ടെത്തല്‍.

സാധാരണ നിലയില്‍ ജര്‍മനിയില്‍ ശൈത്യം പിടിമുറുക്കുന്‌പോള്‍ കടുത്ത തണുപ്പിനെ തുടര്‍ന്നു് പനിയുണ്ടാകുന്ന അവസ്ഥയുണ്ടാകുമെങ്കിലും ഇത്തരമൊരു ഇന്‍ഫ്‌ളുവന്‍സായുടെ വരവ് അസാധാരണമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. ശൈത്യത്തിനു മുന്‌പേ പനിക്കെതിരെയുള്ള കുത്തിവയ്പ് വ്യാപകമയി നടത്തിയിട്ടും പനിയേല്‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക