Image

ഫോമാ വിദ്യാര്‍ത്ഥി ഫോറം മിനി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

അനില്‍ പെണ്ണുക്കര Published on 24 February, 2018
ഫോമാ വിദ്യാര്‍ത്ഥി ഫോറം മിനി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഡാളസ്: ഫോമായുടെ മുന്‍ നാഷണല്‍ കമ്മിറ്റി അംഗവും ഡാലസ്സ് മലയാളീ അസ്സോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ശ്രീ ഫിലിപ്പ് ചാമത്തിലിന്റെ പരിശ്രമത്തിന്റെ ഫലമായി രൂപം കൊണ്ട ഫോമാ സ്റ്റുഡന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാലസില്‍ സംഘടിപ്പിച്ചു.

ഫിലിപ്പ് ചാമത്തിന്റെ സ്‌പോണ്‌സര്‍ഷിപില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ എട്ടോളം ടീമുകള്‍ പങ്കെടുത്തു.

ആവേശകരമായ മത്സരത്തില്‍ ടീം ചാത്തം ബോയ്‌സ് വിജയം കരസ്ഥമാക്കി. ടീം കേരള വാരിയേഴ്സ് റണ്ണറപ്പ് സ്ഥാനം നേടി.

ടൂൂര്‍ണ്ണമെന്റ് എന്ന ആശയം മുന്നോട്ടു വെച്ചതും അതിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചതും ഫിലിപ്പ് ചാമത്തില്‍ ആയിരുന്നു. വലിയ ചുവടു വെപ്പാണ് ഇതെന്നും മറ്റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വരും വര്‍ഷങ്ങളില്‍ ട്യൂര്‍ണ്ണമെന്റ് വിപുലപ്പെടുത്തുമെന്നും ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. കൂടാതെ ഫോമയുടെ ഭാവി സംഘടനാ വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉണ്ട്.

ഫോമാ വിദ്യാര്‍ത്ഥി ഫോറം പ്രസിഡണ്ട് രോഹിത് മേനോന്റെ നേതൃത്വത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ഡാളസിലെ യുവ സമൂഹത്തിന്റെ ഒരു പരിച്ഛേദം പങ്കു കൊണ്ടു. അമേരിക്കയിലുടനീളമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനും ജോലി സംബന്ധമായ പുതിയ അവസരങ്ങള്‍ പങ്കുവെക്കാനും വേണ്ടിയാണ് ഫോമാ വിദ്യാര്‍ത്ഥി ഫോറത്തിന് രൂപം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടുവാനും പരിഹാരം കാണുവാനും ഈ ഫോറത്തിലൂടെ കഴിയുമെന്നും അതിനുവേണ്ടിയുള്ള ഒരു കണ്ണിയായി പ്രവര്‍ത്തിക്കാനാണ് ഫോമാ ഇതിലൂടെ ശ്രമിക്കുന്നതെന്ന് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.
ഫോമാ വിദ്യാര്‍ത്ഥി ഫോറം മിനി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചുഫോമാ വിദ്യാര്‍ത്ഥി ഫോറം മിനി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചുഫോമാ വിദ്യാര്‍ത്ഥി ഫോറം മിനി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക