Image

കേരളത്തിലെ കൊലപാത രാഷ്ടിയത്തിനെതിരെ യുകെയിലെ ഇന്ത്യന്‍ കൌണ്‍സിലേറ്റിന് മുന്‍പാകെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം

ജിസന്‍ ഇരിട്ടി Published on 24 February, 2018
കേരളത്തിലെ കൊലപാത രാഷ്ടിയത്തിനെതിരെ  യുകെയിലെ ഇന്ത്യന്‍ കൌണ്‍സിലേറ്റിന് മുന്‍പാകെ   സാംസ്‌കാരിക  പ്രവര്‍ത്തകരുടെ പ്രതിഷേധം
കേരളത്തില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന രാഷ്ടിയ കൊലപാതകങ്ങള്‍ക്ക് എതിരെ  ഇന്നലെ ബിര്‍മിന്ഹാമിലെ  ഇന്ത്യന്‍ കൌണ്‍സിലേറ്റിന്‍ മുന്നില്‍  മൂന്ന് സാസ്‌കാരിക പ്രവര്‍ത്തകരുടെ  സമാധാനപരമായ  പ്രതിഷേധത്തിന്   സാക്ഷ്യം വഹിച്ചു .എഴുത്തുകാരായ  മുരികേശ് പനയറ, ജിന്‍സന്‍ ഇരിട്ടി സാമുഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനായ  ടോം ജോസ് തടിയന്‍ പാട്  തുടങ്ങിയവരാണ് കേരളത്തിലെ രാഷ്ടിയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും കുട്ടായ ഇടപെടല്‍ ഉണ്ടാകണം എന്ന് ആവിശ്യപെട്ടുകൊണ്ട്  പ്ലെക്കാട് ഏന്തി ഇന്ത്യന്‍ കൌന്‍സിലേറ്റിന് മുന്നില്‍ പ്രതിഷേദിച്ചത്. ഇന്ത്യന്‍ കൌണ്‍സിലേറ്റിന്‍ മുന്‍പാകെ  സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജാനതിപത്യ വിശ്വാസികളുടെയും ആശങ്കയും പ്രതിഷേദവും നേരിട്ട് അറിയിച്ച് , എഴുതി തയ്യാറാക്കിയ മെമ്മോറാണ്ടം സമര്‍പ്പിച്ച  ശേഷമാണ്  കൌണ്‍സിലേറ്റിന്‍ മുണില്‍ രാഷ്ടിയ കൊലപാതങ്ങള്‍ക്കു ഇരകളായ മുഴുവന്‍ ഇരകള്‍ക്കും  ഐക്യദാര്‍ഢ്യം രേഖപെടുത്തി പ്രതിഷേദ   കുട്ടായിമ സംഘടിപ്പിച്ചത്. പരസ്പരം കൊന്നുകൊണ്ടുള്ള രാഷ്ടിയ കൊലപാതകങ്ങള്‍ , രാഷ്ടിയ ശത്രുത അവസാനിപ്പിച്ച് പകരം ജീവിക്കുവാനുള്ള നല്ലലോകമായി ഈ ഭൂമിമാറണം എന്ന് എഴുത്തുകാരനായ മുരികേശ് പനയറ പറഞ്ഞു. ഇവിടെ ഒരു രാഷ്ടിയ പാര്‍ട്ടിക്കും കൊലപാതക രാഷ്ടിയം അവസാനിപ്പിക്കണം  എന്ന ഇച്ചാശക്തി ഇല്ലാത്തത്  കൊണ്ടും ,കൊലപാതക രാഷ്ടിയത്തില്‍ പ്രതിയാകുന്ന ക്രിമിനലുകളെ രാഷ്ടിയമായും നീയമപരമായും ഈ രാഷ്ടിയ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത് കൊണ്ടുമാണ്   ഇവിടെ കൊലപാതക രാഷ്ടിയം ആരംഭിച്ചിട്ട്  നാല്പ്പതോമ്പത് വര്‍ഷമായിട്ടും ഇത് ഇങ്ങനെ തുടരുന്നതെന്ന് എഴുത്തുകാരനായ ജിന്‍സന്‍ ഇരിട്ടി പറഞ്ഞു. കൊലപാതക രാഷ്ടിയം തുടര്‍ച്ചായി കേരളത്തില്‍ ഉണ്ടാകുന്നു എന്നത് സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനാതിപത്യ വിശ്വാസികളെയും വേദനപ്പിക്കുന്ന ഒന്നാണ്. ഇത്തരം നിഷ്ടുരമായ , മനുഷ്യത്വ രഹിതമായ അക്രമപ്രവര്‍ത്തനത്തിലുടെ നമ്മുടെ നാടിന് ഒരിക്കലും മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ ടോം ജോസ് തടിയന്‍പാട്  പറഞ്ഞു




From,
TomJose Thadiyampadu
Jinson Iritty
Mukesh Panayara.
To, 
The Consular General of India
Briningham
23/Feb/2018.

Dear Sir,
we, Tomjose Thadiyampadu From Liverpool, Jinson Iritty from Little Hampton and Murukesh Panayara from London are here to stand in front of the consular office, not in the premise though, on the pavement of the public Road, to Speak live to the whole a number of politically mobilated killing of people taking place in kerala.

We express our concerns about it, want the fellow countrymen to do the same. We stand for no political parties, but stand for the humanity as human beings.

Let the taking away of innocent lives on behalf of politics be stopped.
we want to send the message out from this country, a country that values human freedom and thoughts.

കേരളത്തിലെ കൊലപാത രാഷ്ടിയത്തിനെതിരെ  യുകെയിലെ ഇന്ത്യന്‍ കൌണ്‍സിലേറ്റിന് മുന്‍പാകെ   സാംസ്‌കാരിക  പ്രവര്‍ത്തകരുടെ പ്രതിഷേധം കേരളത്തിലെ കൊലപാത രാഷ്ടിയത്തിനെതിരെ  യുകെയിലെ ഇന്ത്യന്‍ കൌണ്‍സിലേറ്റിന് മുന്‍പാകെ   സാംസ്‌കാരിക  പ്രവര്‍ത്തകരുടെ പ്രതിഷേധം കേരളത്തിലെ കൊലപാത രാഷ്ടിയത്തിനെതിരെ  യുകെയിലെ ഇന്ത്യന്‍ കൌണ്‍സിലേറ്റിന് മുന്‍പാകെ   സാംസ്‌കാരിക  പ്രവര്‍ത്തകരുടെ പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക