Image

ഭാരത് മാതാ (കവിത: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 23 February, 2018
ഭാരത് മാതാ (കവിത: സി.ജി. പണിക്കര്‍ കുണ്ടറ)
ഭാരതാംബ തന്‍ തിലകക്കുറിയാം വീര ജവാന്മാരെ
ഭാരത സീമകള്‍ ഉണര്‍ന്ന് കാക്കും ധീരജവാന്മാരെ
ഭാരത മക്കള്‍ കോടികള്‍ ഞങ്ങള്‍ ചുവടുകള്‍ പിന്നാലെ
സലാം സലാം സലാം നിങ്ങള്‍ക്കും സലാം സലാം സലാം

കാടും പടലും തടങ്ങളും കുറു തോടുകളും
മഞ്ഞും മഴയും മലകളും മരുഭൂമികളുമെല്ലാം
മുന്നില്‍ കടന്നു പോകും ഭാരത സേനാ വീരരരെ
സലാം സലാം സലാം നിങ്ങള്‍ക്കും സലാം സലാം സലാം

ഒളിഞ്ഞ് തെളിഞ്ഞ് ഇഴഞ്ഞു നീങ്ങി യുദ്ധ ഭൂമികളില്‍
പൊരിഞ്ഞ പോരാട്ടം പേരാടി പൊലിഞ്ഞു പോയവരെ
നിനച്ചീടുന്നു നമിച്ചിടുന്നു തലകുനിച്ചു ഞങ്ങള്‍
സലാം സലാം സലാം നിങ്ങള്‍ക്ക് സലാം സലാം സലാം

നാടും വീടും നാട്ടരെയും വീട്ടുകാരെയും പിരിഞ്ഞ്
രാവിലും പകലിലും തന്‍ ജന്മനാടു കാത്തിടുന്ന
നിങ്ങളല്ലോ അമ്മ ചാര്‍ത്തിയ മാലയിലും മുത്തുകള്‍
ചൊല്ലിടാം നമുക്കൊന്നായ് ജയ് ..ജയ് ..ഭാരത് മാതാ
ജയ് ..ജയ് ..ഭാരത് മാതാ ജയ് ..ജയ് ..ഭാരത് മാതാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക