Image

നൊമ്പരം (കവിത-പി. സിസിലി)

Published on 23 February, 2018
നൊമ്പരം (കവിത-പി. സിസിലി)
കണ്ണേ മടങ്ങുക കദന ദൃശ്യമിതു കാണുവാന്‍
കണ്ണില്‍ ചോരയുള്ളവര്‍ക്കാവില്ല
കല്ലുകൊണ്ടൊരു കരളുള്ളവര്‍ക്കേ
ഈ കിരാത കൃത്യം നടത്താനാവൂ 

ഭരണത്തില്‍ മുഴുകും നേതാക്കള്‍തന്‍
കാഠിന്യ ഹൃദയം അലിയില്ല
നീതിക്കു വേണ്ടി കരയുന്ന ആത്മാക്കള്‍
ഗതികിട്ടാ പ്രേതങ്ങളായി ഒരുനാള്‍ 
നാടിന്റെ നാശത്തിനായി
പ്രകൃതി ദുരന്തമായിപേമാരിയായി
സുനാമിയായി ഇനിയും വരില്ലന്നാരുകണ്ടൂ
വിശപ്പിന്റെ വിളി എന്തെന്നറിയാത്തവര്‍
വിശന്നവശനായവനെ മരണത്തിനായി
വിധിച്ച് അടിച്ചു വീഴ്ത്തി മൃതശരീരമാക്കി
''കാടിന്റെ മക്കള്‍ക്കായി കണ്ണീര്‍ വീഴ്ത്താന്‍
കാട്ടിലെ മരം മുറിക്കുമ്പോള്‍ കരയുന്നോര്‍
ഒന്ന് ഉണര്‍ന്നെങ്കില്‍ ഉറക്കെകരഞ്ഞെങ്കില്‍''
ആശിച്ചുപോകുന്നു ആരോരുമില്ലാത്തവര്‍
കാടിന്റെ മക്കള്‍ തന്‍ കരള്‍ നൊമ്പരം   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക