Image

ജര്‍മനിയില്‍ കമിതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 22 February, 2018
ജര്‍മനിയില്‍ കമിതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബര്‍ലിന്‍: ജര്‍മനിയിലെ കൊടും തണുപ്പിനിടെ കാറിനുള്ളില്‍ കമിതാക്കളെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ജര്‍മനിയിലെ ബോട്രൂപ്പ് നഗരത്തിലാണ് സംഭവം. 

39 കാരനായ പുരുഷനെയും 44 കാരിയായ സ്ത്രീയെയുമാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാരേജില്‍ കിടന്ന കാറിനുള്ളില്‍ കയറിയ കമിതാക്കള്‍ ഗാരേജിന്റെ ഷട്ടര്‍ അടച്ച ശേഷം തണുപ്പില്‍ നിന്നും രക്ഷപെടാന്‍ കാറിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കിയപ്പോള്‍ എന്‍ജിന്‍ ബഹിര്‍ഗമിച്ച പുകയില്‍ അകപ്പെട്ടാണ് ഇരുവരും മരണപ്പെട്ടതെന്നാണ് പോലീസ് നിഗമനം. സംഭവം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയെതുടര്‍ന്നു പോലീസ് നടത്തി അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിച്ചാണ് ഇരുവരുടെയും മരണമെന്നു സ്ഥിരീകരിച്ചതായി റെക്‌ളിംഗ്ഹൗസന്‍ പോലീസ് വക്താവ് വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക