Image

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എയില്‍സ്‌ഫോര്‍ഡ് തീര്‍ഥാടനം മേയ് 27 ന്

Published on 20 February, 2018
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എയില്‍സ്‌ഫോര്‍ഡ് തീര്‍ഥാടനം മേയ് 27 ന്

പ്രസ്റ്റണ്‍: പരിശുദ്ധ കന്യാ മറിയത്തിന്േറയും ഭാരത സഭയില്‍നിന്നുള്ള വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടേയും ചാവറപിതാവിന്േറയും എവുപ്രാസ്യമ്മയുടേയും മദര്‍തെരേസയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടേയും സംയുക്ത തിരുനാള്‍ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപത പ്രശസ്ത മരിയന്‍ തീര്‍ഥാടനകേന്ദ്രമായ എയില്‍സ്‌ഫോര്‍ഡില്‍ മേയ് 27ന് ആഘോഷിക്കുന്നു. 

ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റിലെ പ്രശസ്തമായ ഈ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ അനേകായിരങ്ങളാണ് മാധ്യസ്ഥം തേടിവരുന്നത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ലണ്ടനിലെ സീറോ മലബാര്‍ സഭാ സമൂഹം നടത്തിവന്നിരുന്ന തിരുനാളാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രധാനപ്പെട്ട ഒരുതീര്‍ഥാടനമായി ഇപ്പോള്‍ മാറിയിരിക്കുന്നത്. 

കര്‍മലീത്താ സഭാംഗമായിരുന്ന വിശുദ്ധ സൈമണ്‍സ്‌റ്റോക്ക് ഈ പ്രയറിയിലാണ് അക്കാലത്ത് ജീവിച്ചിരുന്നത്. 1251ല്‍ നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇവിടെവച്ചാണ് വിശുദ്ധ 
സൈമണ്‍ സ്‌റ്റോക്ക് പിതാവിന് മാതാവ് ദര്‍ശനത്തിലൂടെ വെന്തിങ്ങ നല്‍കിയതെന്നു വിശ്വസിക്കപ്പെടുന്നു. വെന്തിങ്ങധരിക്കുന്ന ഏവര്‍ക്കും മാതാവിന്റെ പ്രത്യേകമായ സംരക്ഷണവും രോഗപീഡകളില്‍ നിന്നും ആപത്തുകളില്‍നിന്നും ഉണ്ടായിരിക്കുമെന്ന സന്ദേശവും അദ്ദേഹത്തിനു ലഭിച്ചു. കര്‍മലീത്താസഭയുടെ പ്രിയോര്‍ ജനറാളായിരുന്നു അന്നു വിശുദ്ധ സൈമണ്‍ സ്‌റ്റോക്ക് . അന്നു മുതല്‍ക്കാണ് കര്‍മലീത്താ സന്യാസികള്‍ വെന്തിങ്ങ അഥവാ സ്‌കാപുലര്‍ ധരിക്കുവാന്‍ ആരംഭിച്ചത്.

ഉച്ചയ്ക്ക് 12ന് ജപമാലാരാമത്തിലൂടെയുള്ള ജപമാലപ്രദക്ഷിണത്തോടെ തിരുനാളിനു തുടക്കമാകും. രണ്ടിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്നു ലദീഞ്ഞും പ്രദക്ഷിണവും നടക്കും. 

രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന വിശ്വാസസമൂഹത്തിനുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക