ജയിംസ് പുളിക്കല്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
ജോയിച്ചന്‍ പുതുക്കുളംPublished on 20 February, 2018
ഫ്‌ളോറിഡ: ഫോമാ 2018 -2020 കാലയളവിലേക്ക്
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫ്‌ലോറിഡയില്‍ നിന്നും ജയിംസ് പുളിക്കല്‍
സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തേക്ക് . നവകേരള മലയാളി അസോസിയേഷന്‍ ഓഫ്
ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡന്റാണ് ജയിംസ് പുളിക്കല്‍. 2014- 2015 കാലയളവില്‍
ഇന്ത്യന്‍ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റായിരുന്നു . സൗത്ത്
ഫ്‌ളോറിഡയില്‍ സാമൂഹികസാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് .
അമേരിക്കയിലുടനീളം വലിയൊരു സുഹൃദ് വലയമുള്ള ജയിംസ് ഫോമയിലെ തന്റെ
സുഹൃത്തുക്കളുടെ ശക്തമായ പിന്തുണയാണ് മത്സരംഗത്തേക്ക് കടന്നുവരാന്‍
പ്രേരിപ്പിച്ച ഘടകമെന്ന് പറയുന്നു. ഒരു പതിറ്റാണ്ടിലേറെയായി നവകേരള മലയാളി
അസോസിയേഷനിലെ സജീവ പ്രവര്‍ത്തനങ്ങള്‍ ഫോമയിലും പ്രാവര്‍ത്തികമാക്കാന്‍
സാധിക്കുമെന്ന് വിശ്വാസമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല