Image

ശുഹൈബ് വധം കേരളത്തിനു അപമാനകരമെന്ന് കവി സച്ചിദാനന്ദന്‍

Published on 19 February, 2018
ശുഹൈബ് വധം കേരളത്തിനു അപമാനകരമെന്ന് കവി സച്ചിദാനന്ദന്‍

ന്യൂഡല്‍ഹി: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബിന്റെ വധത്തില്‍ കവി സച്ചിദാനന്ദന്‍ അപലപിച്ചു. സംഭവം കേരളജനതയ്ക്കു അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. 

വര്‍ഷങ്ങളായി തുടരുന്ന കൊലപാതകപരമ്പര പൊതുജനങ്ങളുടെ കണ്ണില്‍ കണ്ണൂരിനെ കൊലനിലമാക്കിയിരിക്കുന്നു. ഇവയില്‍ ഇരകളാകുന്നവര്‍ സാധാരണ കുടുംബങ്ങളിലെ യുവാക്കളാണ്. നേതാക്കള്‍ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കാണുന്നത്. കേരളത്തിനു മുഴുവന്‍ അപമാനകരമായ ഈ കൊലപാതകപ്രവണതകള്‍ക്ക് നിത്യവിരാമം കുറിക്കണമെന്ന് രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക