Image

റെയില്‍വെ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ മലയാളത്തെ ഒഴിവാക്കിയത് അനീതി: മുഖ്യമന്ത്രി

Published on 19 February, 2018
റെയില്‍വെ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ മലയാളത്തെ ഒഴിവാക്കിയത് അനീതി: മുഖ്യമന്ത്രി

തിരുവനന്തപുരം: റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ പ്രാദേശികഭാഷകളില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയത് അനീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു.

മലയാളഭാഷയോടും കേരളത്തിലെ മൂന്നരക്കോടി വരുന്ന ജനങ്ങളോടുമുള്ള കടുത്ത അനീതിയാണ് നടപടിയെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മലയാളം ഒഴിവാക്കുമ്പോള്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നതിനിടയാക്കും. റെയില്‍വേയുടെ നടപടി ഒരുതരത്തിലും നീതികരിക്കാനാവില്ല. മലയാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്ന വിവാദ തീരുമാനം അടിയന്തരമായി പിന്‍വലിക്കാന്‍ റെയില്‍വെ തയാറാകണം. കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക