Image

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രിയ വാരിയര്‍ സുപ്രീംകോടതിയില്‍

Published on 19 February, 2018
കേസ്  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു  പ്രിയ വാരിയര്‍ സുപ്രീംകോടതിയില്‍
'ഒരു അഡാറ് ലവ്' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന പാട്ടിനെതിരെ കേസെടുത്തതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നായിക പ്രിയ പ്രകാശ് വാരിയര്‍ സുപ്രീംകോടതിയില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തെലങ്കാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണു പ്രിയയുടെ ആവശ്യം. കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു പ്രിയ ഹര്‍ജിയില്‍ വ്യക്തമാക്കി. പ്രിയയ്ക്കു പുറമേ, സംവിധായകന്‍ ഒമര്‍ ലുലുവും കോടതിയെ സമീപിച്ചിട്ടുണ്ട്. 

വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയില്‍നിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിന്‍വലിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക