Image

ബ്‌ളാക്ക് പാന്‍തര്‍ ഹോളിവുഡില്‍ കളക്ഷന്‍ റിക്കാര്‍ഡ് സൃഷ്ടിക്കുന്നു.(ഏബ്രഹാം തോമസ്)

(ഏബ്രഹാം തോമസ്) Published on 19 February, 2018
ബ്‌ളാക്ക് പാന്‍തര്‍ ഹോളിവുഡില്‍ കളക്ഷന്‍ റിക്കാര്‍ഡ് സൃഷ്ടിക്കുന്നു.(ഏബ്രഹാം തോമസ്)
ഡിസ്‌നി-മാര്‍വെല്‍ കൂട്ടുസംരംഭം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രങ്ങളുടെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഏറ്റവുമധികം സാമ്പത്തികനേട്ടം ഉണ്ടാക്കിയത് 152.2 മില്യന്‍ ഡോളര്‍ നേടിയ ഡെഡ്പൂള്‍ എന്ന ചിത്രമാണ്. ബ്ലാക്ക് പാന്തര്‍ 198 മില്യന്‍ ഡോളര്‍ നേടുമെന്ന് ഹോളിവുഡ് വ്യവസായ പണ്ഡിതര്‍ പറയുന്നു.

മുന്‍ കാലങ്ങളില്‍ കറുത്ത വര്‍ഗക്കാരുടെ ചിത്രങ്ങള്‍ വലിയ സാമ്പത്തിക വിജയം നേടിയിട്ടില്ല. ചില ചിത്രങ്ങള്‍ പൂര്‍ണ പരാജയമായി തീര്‍ന്നിട്ടുമുണ്ട്. ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച്(ഹാഷ് ടാഗ്) ഓസ്‌കര്‍ സോ വൈറ്റ് പ്രസ്ഥാനത്തെ ഒരു വിഭാഗം ഊര്‍ജ്ജ്വസ്വലതയോടെ പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചതിന് ശേഷം. ഇതുവരെ അന്തര്‍ദേശീയതലത്തില്‍ യൂണൈറ്റഡ്കിംഗ്ഡമിലും സൗത്ത്‌കൊറിയയിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. അമേരിക്കയിലെ ചില പ്രത്യേക കേന്ദ്രങ്ങളില്‍ ബ്ലാക്ക് പാന്തര്‍ ഒരു ജ്വരമായി പടര്‍ന്നിരിക്കുകയാണ്.

മാര്‍വെല്‍ കോമിക്ക് കഥാപരമ്പരകളില്‍ കാണാറുള്ളത് പോലെ ഒരു കല്പിതകഥയാണ് ചിത്രത്തിനാധാരം. വക്കാല്‍ഡ എന്ന ആഫ്രിക്കന്‍ രാജ്യത്ത് അച്ഛന്‍ രാജാവ് ടിചാക്കയുടെ മരണത്തെ തുടര്‍ന്ന് മകന്‍ രാജകുമാരന്‍ ടിചാല(ചാഡ് വിക്ക് ബോസ്മാന്‍) യുടെ കിരീടധാരണം നടക്കുന്നു, വക്കാന്‍ഡ ഒരു മൂന്നാം ചേരി രാഷ്ട്രമായിട്ടാണ് അറിയപ്പെടുന്നത്. പുറംലോകത്തിന് ഊഹിക്കുവാന്‍ പോലും കഴിയാത്ത പുരോഗതി ഈ രാജ്യം സാങ്കേതിക ശാസ്ത്രമേഖലയില്‍ നേടിയിട്ടുണ്ട്. വൈബ്‌റേനിയം എന്ന അത്ഭുത ശക്തിയുള്ള ധാതുവിന്റെ സമൃദ്ധിയിലൂടെയാണ് വക്കാന്‍ഡ പുരോഗതി കൈവരിച്ചത്. വൈബ്രേനിയം കൈക്കലാക്കുവാന്‍ സിഐഎ ഏജന്റ് എത്തുമ്പോള്‍ രാജഭരണം സ്വന്തമാക്കാന്‍ ടിചാലയുടെ പിതൃസഹോദരന്റെ മകന്‍ എറിക്കും വാക്കാന്‍ഡയിലുണ്ട്. ദ്വന്ദയുദ്ധങ്ങളും വാഹനങ്ങളുടെയും പശ്ചാത്തലങ്ങളുടെയും തകര്‍ന്ന് തരിപ്പണമാക്കല്‍ റീലുകളില്‍ നിറയുന്നു. വലിയ വെള്ളചാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന രണ്ട് ദ്വന്ദയുദ്ധങ്ങള്‍ കലാവിരുതോടെ ചിത്രീകരിച്ചിട്ടുണ്ട്. മനുഷ്യര്‍ ബ്ലാക്ക് പാന്തറാവുന്നതും തിരികെ മനുഷ്യരൂപം പ്രാപിക്കുന്നതും ആകര്‍ഷണീയമാണ്. കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജസും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും നിര്‍ലോഭം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തകര്‍ക്കുന്ന വാഹനം കൂടുതലും ലെക്‌സസായതിനാലായിരിക്കണം ക്രെഡിറ്റുകളില്‍ ലെക്‌സസിന് നന്ദിരേഖപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സംഭാഷണവും ദൃശ്യങ്ങളും. അഭിനേതാക്കളുടെ പ്രകടനത്തിന് വലിയ പ്രസക്തിയില്ല എന്നവര്‍ മനസ്സിലാക്കിയതായാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്. ചാഡ് വിക്കിന്റെ ടിചാലയും, മൈക്കല്‍ ബി ജോര്‍ഡന്റെ എറിക് കില്‍മോംഗറും ആഞ്ചലാ ബാസ്റ്റിന്റെ രാജ്ഞിയും ഫോറസ്റ്റ് വിറ്റാക്കറുടെ സൂറിയും ഡനായ് ഗുരിരയുടെ ഒക്കോയിയും ലുപിറ്റനയോംഗിന്റെ നാക്കിയും ലെറ്റീഷ്യ റൈറ്റിന്റെ ഷൂരിയുമെല്ലാം ഒപ്പിച്ചു മാറുന്നതായി തോന്നും. കഥാപാത്രത്തെ അവസ്മരണീയമാക്കാന്‍ ഇവരാരും ശ്രമിച്ചു കണ്ടില്ല.

ആഫ്രോസെന്‍ട്രിക് ചിത്രങ്ങള്‍ എന്നൊരു പുതിയ ഗണത്തില്‍പെടുത്തിയാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ക്ക് അര്‍ഹമായ പ്രചരണമോ പരിഗണനയോ ലഭിക്കുന്നില്ല എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് വളരെ താല്പര്യപൂര്‍വ്വം ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ബ്ലാക്ക് പാന്തറിന്റെ സാമ്പത്തിക വിജയം കൂടുതല്‍ ആഫ്രോ സെന്‍ട്രിക് ചിത്രങ്ങള്‍ പുറത്തിറക്കുവാന്‍ ഹോളിവുഡിനെ പ്രേരിപ്പിക്കും.

ബ്‌ളാക്ക് പാന്‍തര്‍ ഹോളിവുഡില്‍ കളക്ഷന്‍ റിക്കാര്‍ഡ് സൃഷ്ടിക്കുന്നു.(ഏബ്രഹാം തോമസ്)
Join WhatsApp News
Hate groups in USA 2018-02-19 11:32:31

HATE GROUPS IN USA.

Over the course of the 2016 presidential campaign, the number of hate groups in the United States grew after falling off following former President Barack Obama's re-election. The number of total hate groups has risen 17% since 2014, to 917 - data from the Southern Poverty Law Center. The SPLC specifically pointed to a "presidential campaign that flirted heavily with extremist ideas" for the recent uptick in these groups

Anti-Muslim groups tripled last year to 101, Islamic Hate crime spiked in 2015 as per FBI,

Type of hate groups & their numbers.

Christian Identity                          21

Neo Confederate                          43

Anti LGBT                                       52

Racist Skinhead                            78

Neo Nazi                                        99

White Nationalists                      100

General Hate                               100

Anti-Muslim                                 101

Ku Klux Klan                                 130

Black Separatists                          193

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക