Image

സ്വകാര്യ ബസ്‌ സമരം തുടരുന്നു

Published on 19 February, 2018
സ്വകാര്യ ബസ്‌ സമരം തുടരുന്നു

തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ്‌ സമരം നേരിടാന്‍ കടുത്ത നടപടികളിലേക്ക്‌ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബസ്‌ ഉടമകള്‍ക്ക്‌ ആദ്യം കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കും. പെര്‍മിറ്റ്‌ റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന്‌ ചൂണ്ടിക്കാട്ടിയാവും നോട്ടീസ്‌ നല്‍കുക.

 മറുപടി തൃപ്‌തികരമല്ലെങ്കില്‍ പെര്‍മിറ്റ്‌ റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ട്‌ പോവാനാണ്‌ സര്‍ക്കാര്‍ നീക്കം.

ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട്‌ സര്‍വീസ്‌ നടത്താതിരിക്കുന്നത്‌ അംഗീകരിക്കില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. സമരം നാല്‌ ദിവസം പിന്നിട്ട സാഹചര്യത്തിലാണ്‌ ബസ്സുടമകള്‍ക്ക്‌ മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്‌.

മിനിമം ചാര്‍ജ്‌ എട്ട്‌ രൂപയായ്‌ ഉയര്‍ത്തിയിട്ടും വീണ്ടും സമരവുമായി മുന്നോട്ട്‌ പോവുന്ന ബസുടമകളുടെ നിലപാട്‌ അംഗീകരിക്കാനാവില്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ്‌ വര്‍ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സ്വകാര്യ ബസുടമകള്‍ ഇപ്പോള്‍ സമരം തുടരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക