Image

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കാമുകനോട്‌ പിണങ്ങി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു

Published on 19 February, 2018
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കാമുകനോട്‌ പിണങ്ങി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കാമുകനോട്‌ പിണങ്ങി പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. ആന്ധ്രപ്രദേശിലാണ്‌ സംഭവം. കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ പിണങ്ങി പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുകയായിരുന്നു.

ഫാനില്‍ തൂങ്ങി ആത്മഹത്യാശ്രമം വീഡിയോ കോള്‍ ചെയ്യന്നതിനിടെ കണ്ട യുവാവ്‌ ഹോസ്റ്റല്‍ മുറിയില്‍ എത്തി പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹൈദരാബാദിലെ ശിവശിവാനി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ എംബിഎ വിദ്യാര്‍ത്ഥിനി ഹനീഷ ചൗധരി (24) ആണ്‌ മരിച്ചത്‌.

കാമുകന്‍ ദക്ഷിത്‌ പട്ടേലുമായുളള വഴക്കിനെത്തുടര്‍ന്നാണ്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക