Image

ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആക്രമണമെന്ന്‌ പ്രതികള്‍

Published on 19 February, 2018
ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആക്രമണമെന്ന്‌ പ്രതികള്‍
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആക്രമണം നടത്തിയതെന്ന്‌ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ്‌. കൊലപാതക സംഘത്തില്‍ അഞ്ച്‌ പേരാണ്‌ ഉള്ളതെന്നും പൊലീസ്‌ പറഞ്ഞു.

കേസ്‌ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുക. ഇനി പിടിയിലാകാനുള്ളത്‌ ഡി.വൈ.എഫ്‌.ഐയുടെ രണ്ടു പ്രാദേശിക നേതാക്കളും െ്രെഡവറുമാണെന്നും പൊലീസ്‌ പറയുന്നു.


അറസ്റ്റിലായ ആകാശ്‌ തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. മറ്റു പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ്‌ വ്യക്തമാക്കി.

സി.പി.ഐ.എം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടാണ്‌ കൊലപാതകമെന്നു പ്രതികള്‍ വെളിപ്പെടുത്തിയതായി പൊലീസ്‌ പറയുന്നു. പിടിയിലാകാനുള്ള രണ്ടു പേര്‍ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാക്കളാണ്‌.

തില്ലങ്കേരി സ്വദേശികളായ എം.വി. ആകാശ്‌ എന്ന ആകാശ്‌ തില്ലങ്കേരി, റിജിന്‍ രാജ്‌ എന്നിവരാണ്‌ ഇന്നലെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പമെത്തി കീഴടങ്ങിയത്‌. ഇവരുടെ സുഹൃത്തു കൂടിയായ ശ്രീജിത്തും പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക