Image

വീണ്ടും വന്‍ വേട്ട: ഏഴുകോടിയുടെ മയക്കുമരുന്ന് പിടികൂടി

Published on 18 February, 2018
വീണ്ടും വന്‍ വേട്ട: ഏഴുകോടിയുടെ മയക്കുമരുന്ന് പിടികൂടി

മലപ്പുറം: നെടുമ്പാശേരിക്ക് പിന്നാലെ  മലപ്പുറത്തും വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അരീക്കോട്ടുനിന്ന് ആറ് കോടിരൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍നിന്ന് ഒരുകോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തിയ പത്തുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് സമീപം കാറില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. പാലക്കാട് മണ്ണാര്‍കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ നടന്നത്. ഈ സംഭവവുമായി മലപ്പുറത്ത് ഇന്നുനടന്ന മയക്കുമരുന്ന് വേട്ടയ്ക്ക് ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. പിടിയിലായവരുടെ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക