Image

ചര്‍ച്ച അലസി; സ്വകാര്യബസ് സമരം തുടരും

Published on 18 February, 2018
ചര്‍ച്ച അലസി; സ്വകാര്യബസ് സമരം തുടരും
തിരുവനന്തപുരം: ജനജീവിതം ദുസഹമാക്കി സ്വകാര്യബസുകളുടെ സമരം നാലാം ദിവസവും തുടരും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച അലസിയത്. 

മിനിമം ചാര്‍ജ് എട്ടു രൂപയെന്നത് അംഗീകരിക്കുന്നതായും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ നിലപാടെടുത്തു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് രണ്ടു രൂപയാക്കണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വഴങ്ങിയില്ല. ഇതോടെ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

ഇതിനിടെ യോഗത്തില്‍ ബസുടമകള്‍ തമ്മില്‍ തര്‍ക്കമുണ്ടായത് നേരിയ സംഘര്‍ഷത്തിനു വഴിവച്ചു. മുഴുവന്‍ സംഘടനകളേയും പങ്കെടുപ്പിക്കാത്തതിലാണ് തര്‍ക്കം. ഒരു വിഭാഗം യോഗം നടക്കുന്ന ഹാളിലേക്ക് തള്ളികയറിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക