Image

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ താജ് മഹല്‍ സന്ദര്‍ശിച്ചു

Published on 18 February, 2018
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ താജ് മഹല്‍ സന്ദര്‍ശിച്ചു
ആഗ്ര: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ താജ് മഹല്‍ സന്ദര്‍ശിച്ചു. ഭാര്യ സോഫിയ ഗ്രിഗറി ട്രുഡോ, മക്കളായ സേവ്യര്‍, എല്ലാ ഗ്രേസ്, ഹാഡ്രിന്‍ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു. താജ്മഹല്‍ ലോകത്തിലെ തന്നെ വളരെ മനോഹരമായ സ്മാരകമാണെന്നും സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ നന്ദിയുണ്ടെന്നും ജസ്റ്റിന്‍ ട്രുഡോ സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു.

ന്യൂഡല്‍ഹി ജുമാ മസ്ജിദ്, അമൃത്സറിലെ സുവര്‍ണ ക്ഷേത്രം, ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം എന്നിവയും ട്രുഡോ സന്ദര്‍ശിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക