Image

മാര്‍ച്ച്‌ അഞ്ചു മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം

Published on 17 February, 2018
മാര്‍ച്ച്‌ അഞ്ചു മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ മാര്‍ച്ച്‌ ആഞ്ച്‌ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ തീരുമാനം.

സംസ്ഥാന വ്യാപകമായി പണിമുടക്കി പ്രതിഷേധിക്കാനാണ്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തിലാണ്‌ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിന്‌ ഒരുങ്ങുന്നത്‌.

158 ദിവസത്തിലധികമായി കെ.വി.എം ആശുപത്രിയില്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തിവരികയായിരുന്നു. മുമ്പ്‌ മന്ത്രിമാരായ തോമസ്‌ ഐസക്‌, പി.
തിലോത്തമന്‍, എം.എ ആരിഫ്‌ എംഎല്‍എ , കളക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല.

ആശുപത്രി മാനേജ്‌മെന്റ്‌ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്‌തതിന്റെയും അടിസ്ഥാനത്തിലാണ്‌ സമരം തുടര്‍ന്നത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക