Image

കോട്ടയത്ത് സാന്ത്വന പരിചരണവുമായി ശ്രദ്ധ

Published on 17 February, 2018
കോട്ടയത്ത്  സാന്ത്വന പരിചരണവുമായി  ശ്രദ്ധ
കോട്ടയം: ജോലിത്തിരക്കുകള്‍ക്കിടെ രോഗാതുരരായ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടത്ര ശ്രദ്ധയോ പരിചരണമോ നല്കാനാവാതെ പോകുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് ശ്രദ്ധ. ആരോഗ്യപരിചരണത്തില്‍ പരിശീലനം നേടിയ ഒരുകൂട്ടം യുവതീയുവാക്കളുടെ കൂട്ടായ്മയാണ് ഈ സംരംഭം.

കോട്ടയത്തും പരിസരപ്രദേശങ്ങളിലും തനിച്ച് താമസിക്കുന്ന മാതാപിതാക്കള്‍ക്കും രോഗക്കിടക്കയിലായവര്‍ക്കും ആശ്വാസമാവുകയാണ് ശ്രദ്ധ എന്ന കൂട്ടായ്മ. ഇങ്ങനെയുള്ള വീടുകളില്‍ കൃത്യമായ ഇടവേളകളില്‍ വോളണ്ടിയര്‍മാര്‍ സന്ദര്‍ശനം നടത്തുകയും രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. 

ആശുപത്രിയില്‍ പോയി മണിക്കൂറുകളോളം ക്യൂ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുന്നതിലെ അസൗകര്യവും ഇതിലൂടെ മറികടക്കാനാവുന്നു.

ഇപ്പോള്‍ നാല്പതോളം വോളണ്ടിയര്‍മാരാണ് ശ്രദ്ധയിലൂടെ സാന്ത്വന പരിചരണവുമായി എത്തുന്നത്. ഇരുപത്തിനാല് മമിക്കൂറും ശ്രദ്ധയുടെ സേവനം ലഭ്യമാണ്. അബുദാബി ആസ്ഥാനമായ നാദം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന പ്രസ്ഥാനവുമായി സഹകരിച്ചാണ് ശ്രദ്ധയുടെ പ്രവര്‍ത്തനങ്ങള്‍.

ഇപ്പോള്‍ വിദേശത്തു നിന്ന് പോലും ശ്രദ്ധയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ആളുകളെത്തുന്നുണ്ട്. 9496779696 എന്ന നമ്പരില്‍ വിളിച്ചാല്‍ ശ്രദ്ധയുടെ സേവനം ലഭ്യമാണ്. 
കോട്ടയത്ത്  സാന്ത്വന പരിചരണവുമായി  ശ്രദ്ധ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക