Image

യു.എസ്. തെരെഞ്ഞെടുപ്പിലെ ഇടപെടല്‍: റഷ്യാക്കാര്‍ക്ക് എതിരെ കേസ്

Published on 17 February, 2018
യു.എസ്. തെരെഞ്ഞെടുപ്പിലെ ഇടപെടല്‍: റഷ്യാക്കാര്‍ക്ക് എതിരെ കേസ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാരോപിച്ച് 13 റഷ്യന്‍ പൗരന്‍മാര്‍ക്കും മൂന്നു റഷ്യന്‍ കമ്പനികള്‍ക്കുമെതിരെ എഫ്ബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം സമര്‍പ്പിച്ചു.ഗൂഢാലോചന, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് 37 പേജുള്ള കുറ്റപത്രത്തില്‍ മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ റോബര്‍ട് മ്യൂളറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമര്‍പ്പിച്ചത്.

ഇതിനെതിരെ പ്രസിഡന്റ് ട്രമ്പിന്റെ അനുകൂലികള്‍ രംഗത്തു വന്നു. താന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ യുഎസ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റഷ്യ തുടങ്ങിയിരുന്നു എന്ന് പറഞ്ഞ ട്രമ്പ് താനും തന്റെ പാര്‍ട്ടിയും തെറ്റ് ചെയ്തിട്ടില്ലെന്ന് ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് നടന്ന മാസങ്ങളില്‍ 1.25 മില്യന്‍ ഡോളര്‍ വീതം റഷ്യ അമേരിക്കയില്‍ ചെലവഴിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി (ഐആര്‍എ)ട്രോള്‍ ഫാംഅടക്കം മൂന്ന് റഷ്യന്‍ കമ്പനികളും പങ്കാളികളായെന്നാണ് റിപ്പോര്‍ട്ട്.

ട്രംപിന്റെ അനുയായികളുമായി റഷ്യന്‍ കേന്ദ്രങ്ങള്‍ നേരിട്ട് ഇടപെടല്‍ നടത്തിയതായി സൂചനകളില്ല. 

റഷ്യയുമായാണ് ഇടപെടല്‍ എന്ന സൂചന പോലും നല്‍കാതെ യുഎസ് ജീവനക്കാരെശമ്പളത്തിനു നിയോഗിച്ച് റഷ്യ രാഷ്ട്രീയ പ്രചാരണങ്ങളും ജാഥകളും സംഘടിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു

ഫെയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയില്‍ നൂറുകണക്കിന് അക്കൗണ്ടുകള്‍ വ്യാജമായി ആരംഭിച്ചാണ് റഷ്യന്‍ സംഘം തിരഞ്ഞെടുപ്പില്‍ പ്രചാരണ ഇടപെടല്‍ നടത്തിയത്.

'യുണൈറ്റഡ് മുസ്ലിംസ് ഓഫ് അമേരിക്ക' എന്ന വ്യാജപേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരംഭിച്ച സംഘം അമേരിക്കയിലെ മുസ്ലിങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നുവെന്ന സന്ദേശം വ്യാപകമായി പരത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
Join WhatsApp News
Beena 2018-02-17 14:06:08
Melania Trump on Friday chose not to leave the White House with her husband as planned to catch a flight to Florida, after a second woman claimed she had an affair with the now president.
Republican Malayalee 2018-02-17 14:08:07
Trump's national security adviser said Saturday there was "incontrovertible" evidence of a Russian plot to disrupt the 2016 U.S. election, a blunt statement that shows how significantly the new criminal charges leveled by an American investigator have upended the political debate over his inquiry.
Malayalee for trump 2018-02-17 14:37:21
looks like former campaign manager Paul Manafort is at serious risk of going to prison for a long time. Or he can flip and go to prison for a shorter time.
ട്രംപ് പടയാളി 2018-02-17 17:44:40
ഞാൻ ഒരു ട്രംപ് സപ്പോർട്ടറാണ് ഇയാൾ ഇവിടെ എഴുതി വച്ചിരിക്കുന്ന  ' incontrovertible'  ന്റെ അർഥം കൂടി പറഞ്ഞു താന്നാൽ നാന്നായിരുന്നു.  ട്രംപിനെ പോലെ ഒരു പ്രസിഡണ്ട് അമേരിക്കക്ക് ഉണ്ടായിട്ടില്ല ഇനി ഒട്ടു ഉണ്ടാവുകയുമില്ല . എല്ലാം ഫേക്ക് ന്യുസ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക