Image

ശുഹൈബിനെ വധിച്ചത്‌ ടിപി മോഡല്‍ ക്വട്ടേഷന്‍ സംഘം

Published on 17 February, 2018
ശുഹൈബിനെ വധിച്ചത്‌ ടിപി മോഡല്‍ ക്വട്ടേഷന്‍ സംഘം
ആര്‍എംപി നേതാവ്‌ ടിപി ചന്ദ്രശേഖറിന്റെ കൊലപാതകവുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശുഹൈബിന്റെ മരണത്തിന്‌ സാമ്യമുണ്ടെന്ന്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌.

 ഇരുവരെയും കൊല ചെയ്‌ത രീതികള്‍ തമ്മില്‍ സാമ്യമുണ്ടെന്ന്‌ എസ്‌പിക്ക്‌ നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ടിപി ചന്ദ്രശേഖരനെ വധിച്ചതു പോലെ ബോംബ്‌ എറിഞ്ഞ്‌ ജനങ്ങളെ ഭീതിപ്പെടുത്തിയതിന്‌ ശേഷമാണ്‌ ശുഹൈബിനെ വെട്ടി വീഴ്‌ത്തിയത്‌.

 നിലത്തുവീണ ഇദേഹത്തെ അക്രമികള്‍ ക്രൂരമായി വെട്ടിനുറുക്കി. ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ച ആയുധങ്ങളുമായി സാമ്യമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ്‌ ശുഹൈബിനെ വെട്ടിയത്‌. മുറിവിന്റെ ആഴത്തില്‍ നിന്ന്‌ ഇതു വ്യക്തമാകുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. 

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ വധിച്ചത്‌ കണ്ണൂര്‍ ജില്ലയുടെ പുറത്തുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. 
ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു കുറ്റവാളികള്‍ ശുഹൈബ്‌ കൊല്ലപ്പെട്ട ദിവസത്തിനു തലേന്നും പിറ്റേന്നുമായി പരോളില്‍ ജയിലിനു പുറത്തുണ്ടായിരുന്നുവെന്നതും പോലീസിനെ വലക്കുന്നുണ്ട്‌. ഇവര്‍ തന്നെയാണോ കൊലപാതകം ആസൂത്രണം ചെയ്‌തതെന്നും അന്വേഷണ സംഘത്തിന്‌ സംശയമുണ്ട്‌. 

 കൊലപാതകം നടന്ന 12നു ടിപി കേസിലെ രണ്ടാംപ്രതി കിര്‍മാണി മനോജ്‌ പരോളിലായിരുന്നു. മൂന്നാംപ്രതി കൊടി സുനി പരോള്‍ വാസത്തിനു ശേഷം ജയിലില്‍ തിരിച്ചെത്തുന്നതു 12നു വൈകിട്ട്‌. ഒന്നാംപ്രതി എം.സി.അനൂപ്‌ പിറ്റേന്നു രാവിലെ പരോളില്‍ പുറത്തിറങ്ങുകയും ചെയ്‌തു. ടിപി കേസിലെ കുറ്റവാളികള്‍ക്ക്‌ ഒരേസമയം പരോള്‍ അനുവദിക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും സുനിക്കും കിര്‍മാണിക്കും പരോള്‍ ലഭിച്ചത്‌ ഒരേസമയമാണ്‌.

12നു രാത്രി 11.30ന്‌ ആണു ഷുഹൈബ്‌ കണ്ണൂരില്‍ ആക്രമിക്കപ്പെടുന്നത്‌. ഇതേദിവസം വൈകിട്ടു നാലുമണി വരെ കൊടി സുനി പരോളിലായിരുന്നു. ജനുവരി 24നു പരോളിലിറങ്ങിയ കിര്‍മാണി മനോജും ഈ മാസം 13നു രാവിലെ പരോളിലിറങ്ങിയ അനൂപും ഇപ്പോഴും പുറത്തു തന്നെ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക