Image

ആണ്‍കുട്ടി പിറന്നില്ല: മൂന്ന്‌ പെണ്‍കുട്ടികളെയും കൊണ്ട്‌ അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു

Published on 17 February, 2018
ആണ്‍കുട്ടി പിറന്നില്ല: മൂന്ന്‌ പെണ്‍കുട്ടികളെയും കൊണ്ട്‌ അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു


ആണ്‍കുട്ടി പിറക്കാത്തതില്‍ മനംനൊന്ത്‌ കര്‍ണാകടയില്‍ യുവതി മൂന്ന്‌ പെണ്‍മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു. കര്‍ണാടകയിലെ ചിക്കബെല്ലാപുരിയിലെ ഹനുമന്തപുര ഗ്രാമത്തിലാണ്‌ നാടിനെ നടുക്കിയ സംഭവം നടന്നത്‌. ഗ്രാമത്തിലെ നാഗര്‍ഷി എന്ന യുവതിയാണ്‌ ആണ്‍കുട്ടി പിറന്നില്ലെന്ന കാരണത്താല്‍ കടുംകൈ ചെയ്‌തത്‌.


മൂത്ത മക്കളായ നവ്യശ്രീ, ദിവ്യശ്രീ എന്നിവരെയും രണ്ട്‌ മാസം പ്രായമായ ഇളയ കുട്ടിയെയും കൊണ്ട്‌ നാഗര്‍ഷി ആത്മഹത്യ ചെയ്യുകയായിരുന്നു. മക്കളുമായി വയലിലേക്ക്‌ പോകുന്നു എന്നു പറഞ്ഞാണ്‌ യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്‌. എന്നാല്‍ അവരേയും കൊണ്ട്‌ സമീപത്തുള്ള കിണറ്റില്‍ ചെന്ന്‌ ചാടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ കേസടുത്തു. എന്നാല്‍ യുവതിയുടെ വീട്ടുകാരോ ഭര്‍ത്താവോ ആണ്‍കുഞ്ഞ്‌ ജനിക്കാത്തതില്‍ യുവതിയെ ഇതുവരെ ചീത്ത പറയുകയോ മാനസിക പീഡനത്തിന്‌ വിധേയയാക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. രണ്ട്‌ മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ യുവതിക്ക്‌ മൂന്നാം തവണയും പെണ്‍കുഞ്ഞ്‌ പിറന്നത്‌. എന്നാല്‍ അന്ന്‌ മുതല്‍ യുവതി ആണ്‍കുഞ്ഞ്‌ പിറക്കാത്തതിന്റെ വിഷമത്തില്‍ ആയിരുന്നു. ഇതുമൂലമുണ്ടായ മനോവിഷമം കൊണ്ടാണ്‌ യുവതി മക്കളെയും കൊണ്ട്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക