Image

ഒ.എന്‍.വി കുറുപ്പിന്റെയും, ഡി.വിനയചന്ദ്രന്റെയും സ്മരണാഞ്ജലി സമ്മേളനം

Published on 16 February, 2018
ഒ.എന്‍.വി കുറുപ്പിന്റെയും, ഡി.വിനയചന്ദ്രന്റെയും സ്മരണാഞ്ജലി സമ്മേളനം
ദമ്മാം: മലയാളികളുടെ പ്രിയകവികളായ മഹാകവി ഒ.എന്‍.വി കുറുപ്പിന്റെയും, ഡി.വിനയചന്ദ്രന്റെയും ചരമവാര്‍ഷികത്തോടനുബന്ധിച്ച് നവയുഗം വായനവേദി സംഘടിപ്പിച്ച സ്മരണാഞ്ജലി സമ്മേളനം, കിഴക്കന്‍ പ്രവിശ്യയിലെ സാഹിത്യകാരുടെയും, കവികളുടെയും സംഗമമായി മാറി. ഒ.എന്‍.വി കുറുപ്പിന്റെയും ഡി.വിനയചന്ദ്രന്റെയും കവിതകളിലൂടെയും, പാട്ടുകളിലൂടെയും, അനുസ്മരണങ്ങളിലൂടെയും സമ്മേളനം പ്രവാസി സാഹിത്യസ്‌നേഹികള്‍ക്ക് മറക്കാനാകാത്ത ഒരു അനുഭവമായി.

കവിയും നവയുഗം വായനവേദി എക്‌സിക്യൂട്ടീവ് മെമ്പറുമായ മാധവ് കെ വാസുദേവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനത്തില്‍, നവയുഗം ലൈബ്രേറിയന്‍ സുമി ശ്രീലാല്‍ ഒ.എന്‍.വി കുറുപ്പ് അനുസ്മരണ പ്രഭാഷണവും, നവയുഗം വനിതാവേദി നേതാവ് ബെറ്റി റെജി ഡി.വിനയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും നടത്തി. 

നിതീഷ് മൂത്തമ്പലം, പി.എ.സമദ് (നവോദയ) ഷിജിദ ഹമീദ് (ഒ.ഐ.സി.സി), മാലിക്ക് മക്ബൂല്‍, ഇഖ്ബാല്‍ വെളിയങ്കോട് (മലയാളി സമാജം), ഷാജഹാന്‍ (പ്രവാസി സാംസ്‌കാരിക വേദി), ലുക്ക് മാന്‍, സയ്യദ് ഹമദാനി എന്നിവര്‍ അനുസ്മരണപ്രസംഗം നടത്തി. അന്‍സാര്‍, സോഫിയ ഷാജഹാന്‍, സോണി ഡിത്ത്, ബെന്‍സി മോഹന്‍, സഹീര്ഷാ, ഫയാസ് ഹബീബ്, എന്നിവര്‍ കവിതകളും, ജിന്ഷ ഹരിദാസ് ഒ.എന്‍.വി രചിച്ച ചലച്ചിത്രഗാനവും അവതരിപ്പിച്ചു. നവയുഗം വായനവേദി കണ്‍വീനര്‍ മുനീര്‍ഖാന്‍ സ്വാഗതവും, കേന്ദ്രകമ്മിറ്റിയംഗം ഖദീജ ഹബീബ് നന്ദിയും പറഞ്ഞു.

ഫോട്ടോ: ബെറ്റി റെജി ഡി.വിനയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക