Image

ജര്‍മ്മന്‍ സിറ്റികളില്‍ ഫ്രീ പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ടേഷന് ആലോചന

ജോര്‍ജ് ജോണ്‍ Published on 16 February, 2018
ജര്‍മ്മന്‍ സിറ്റികളില്‍ ഫ്രീ പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ടേഷന് ആലോചന
ബെര്‍ലിന്‍: വര്‍ദ്ധിച്ച് വരുന്ന സിറ്റി  പൊലൂഷന്‍ കുറക്കാനായി ജര്‍മ്മന്‍ സിറ്റികളില്‍  ഫ്രീ പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങാനായി ജര്‍മ്മന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്  ആലോചിക്കുന്നു. അതേസമയം പ്രൈവറ്റ് കാറുകള്‍ക്ക് സിറ്റികളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തും. ബെര്‍ലിനില്‍ യൂറോപ്യന്‍ യൂണിയന്‍ പൊലൂഷന്‍ നിരക്കിനേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു. പല കാര്‍ കമ്പനികളും അനുവദിച്ചിട്ടുള്ള പൊലൂഷനേക്കാള്‍ കൂടതലുള്ള കാറുകളില്‍ ക്യുത്രിമം കാണിക്കുന്നതായും തെളിഞ്ഞു. 

ജര്‍മ്മന്‍ ആരോഗ്യവകുപ്പും ട്രാന്‍സ്‌പോര്‍ട്ടു് വകുപ്പിനെ പിന്തുണച്ച് സിറ്റികളില്‍ ഫ്രീ പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ജര്‍മ്മന്‍ സിറ്റികളില്‍ പൊലൂഷന്‍ കൂടുതലുള്ള സിറ്റികള്‍ ബെര്‍ലിന്‍, മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ്, ഹംബൂര്‍ഗ് എന്നിവയാണ്. 

ജര്‍മ്മന്‍ സിറ്റികളില്‍ ഫ്രീ പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ടേഷന് ആലോചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക