അഹമ്മദാബാദ്: മുന്‍ ഓള്‍ ഇംഗ്ലണ്ട് ചാംപ്യനും പ്രമുഖ ബാഡ്‌മിന്റണ്‍
പരിശീലകനുമായ പുല്ലേല ഗോപിചന്ദ് 'ട്രെയിന്‍ ദ ട്രെയിനേഴ്‌സ് ' എന്ന പരിശീലന
പദ്ധതിയുമായെത്തുന്നു. ഗുജറാത്തിലെ 1500ഓളം ഫിസിക്കല്‍ എജ്യുക്കേഷന്‍
അധ്യാപകര്‍ക്കാണ് ബാഡ്‌മിന്റണ്‍ പരിശീലന സൗകര്യമൊരുക്കുന്നത്.
അന്താരാഷ്ട്രനിലവാരത്തിലുള്ള പരിശീലകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തിന്റെ
ഭാഗമായാണിത്. അടിസ്ഥാന മേഖലയില്‍ പരിശീലകര്‍ക്കായി നടപ്പാക്കുന്ന ഏറ്റവും വലിയ
പരിശീലന പരിപാടിയാണിത്.
ഓരോ വര്‍ഷവും 45000 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം
ലഭിക്കും. 'ഖേല്‍ ശിക്ഷക് കി ലഗാന്‍' എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ
സംഘാടകര്‍ ഇഎല്‍എംഎസ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷനാണ്.
സമാനമായ പരിശീലന പരിപാടികള്‍ രാജ്യത്താകെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.