ആകാശത്തോളം ഉയര്‍ന്നുപടരേണ്ട
എന്റെ സ്വാതന്ത്ര്യങ്ങളും...
നനവാര്‍ന്ന മണ്ണിലാഴ്ന്നിറങ്ങേണ്ട
എന്റെ പ്രണയവുമാണ് നിങ്ങള്‍
നിയതരൂപങ്ങളില്‍ കളിവൃക്ഷമാക്കി മാറ്റിയെടുത്തത്...!
പിന്നെയുമുണ്ടേറെ...
എന്റെ പുലരികള്‍...
അന്തികള്‍...
മഴകള്‍...
നിലാവുകള്‍...
അങ്ങനെയങ്ങനെ...