Image

കോടികളുമായി മുങ്ങിയ നീരവ്‌ മോദി, മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട്‌ യെച്ചൂരി

Published on 15 February, 2018
കോടികളുമായി മുങ്ങിയ നീരവ്‌ മോദി, മോദിക്കൊപ്പം  നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട്‌ യെച്ചൂരി
ന്യൂദല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്നും 11,346 കോടിരൂപ വെട്ടിച്ച്‌ കടന്നുകളഞ്ഞ നീരവ്‌ മോദി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ദാവോസ്‌ ഉച്ചകോടിയില്‍ നില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവിട്ട സീതാറാം യെച്ചൂരി

എഫ്‌.ഐ.ആര്‍ തയ്യാറാക്കുന്നതിന്റെ ഒരാഴ്‌ച മുമ്പ്‌ നീരവ്‌ ഇന്ത്യ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴാണ്‌ ദാവോസ്‌ ഉച്ചകോടിയില്‍ മോദിക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോ പുറത്തു വന്നിരിക്കുന്നത്‌.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന്‌ യെച്ചൂരി ആവശ്യപ്പെട്ടു.

വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക്‌ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ്‌ ക്രെഡിറ്റ്‌ (ലെറ്റര്‍ ഓഫ്‌ കംഫര്‍ട്‌) ഉപയോഗിച്ച്‌ പി.എന്‍.ബിയുടെ ജാമ്യത്തില്‍ വിദേശ ബാങ്കുകളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ച്‌ തിരിച്ചടക്കാതെ മുങ്ങുകയും പി.എന്‍.ബിക്ക്‌ ബാധ്യതയുണ്ടാക്കുകയുമാണ്‌ നീരവ്‌ ചെയ്‌തത്‌.

2011 മുതല്‍ നീരവ്‌ 11346 കോടിരൂപ ഇത്തരത്തില്‍ തട്ടിയെടുത്തെന്നാണ്‌ കണക്കുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക